HOME
DETAILS

ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ഷാർജ; റമദാൻ ആദ്യ പകുതിയിൽ 119 യാചകർ പിടിയിൽ

  
backup
April 07 2023 | 14:04 PM

119-beggars-arrested-in-sharjah-on-ramadan-first-half

ഷാർജ: ഭിക്ഷാടനത്തിനെതിരെ നടപടികൾ ശക്തമാക്കി ഷാർജ. റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തിയതിന് ഇതുവരെ 119 യാചകരെ പൊലിസ് അറസ്റ്റ് ചെയ്തു. റമദാൻ ആദ്യ 15 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇത്രയധികം പിടികൂടിയതോടെ നടപടികൾ കൂടുതൽ കടുപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി പൊതുജനങ്ങളോട് ഭിക്ഷാടകരെ കണ്ടാൽ ഹോട്ട്‌ലൈൻ നമ്പറുകളിൽ അറിയിക്കാൻ പൊലിസ് നിർദേശം നൽകിയിട്ടുണ്ട്.

അറസ്റ്റിലായവരിൽ 109 പേർ പുരുഷന്മാരും 10 പേർ സ്ത്രീകളുമാണ്. ഇവരിൽ നിന്നായി ആകെ 33,000 ദിർഹം കണ്ടെത്തിയതായി ഷാർജ പൊലിസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ ആരിഫ് ബിൻ ഹുദൈബ് പറഞ്ഞു. മിക്ക യാചകരും എളുപ്പത്തിൽ പണം സമ്പാദിക്കാൻ വിശ്വാസികളുടെ മതപരവും ജീവകാരുണ്യവുമായ വികാരങ്ങള്‍ ചൂഷണം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. ഭിക്ഷാടനത്തിനെതിരെ ഷാർജ പൊലിസ് റമദാൻ ആദ്യ ദിനം മുതൽ ക്യാംപെയ്ൻ നടത്തുന്നുണ്ട്.

ഭിക്ഷാടനം പൂർണമായി നിർത്തലാക്കാൻ അധികൃതർ പൊതുജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 80040, 901 നമ്പറുകളിലൂ പൊലിസിനെ വിവരം അറിയിക്കാവുന്നതാണ്. പൊലീസ് വെബ്‌സൈറ്റുകളിൽ ലഭ്യമായ ‘ഗാർഡ്’ സേവനത്തിലൂടെയും എമിറേറ്റിലെ റോഡുകളിൽ പട്രോളിങ് നടത്തുന്ന കൺട്രോൾ ടീമുകളുടെ ഫീൽഡ് ക്യാംപെയ്നിലും ഭിക്ഷാടനം റിപ്പോർട്ട് ചെയ്യാവുന്നതാണ്.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago