HOME
DETAILS

രാഷ്ട്രീയവേട്ട അന്വേഷണ സംഘങ്ങൾ വഴി

  
backup
May 29 2022 | 03:05 AM

8953-5623111


പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കുമെതിരായി രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനു കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കൽ രണ്ടാം മോദി സർക്കാരിന്റെ ഭരണത്തിൽ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ഇൗ സംഘങ്ങളെ സ്വന്തം വരുതിക്ക് നിർത്തിക്കൊണ്ട് രാഷ്ട്രീയവേട്ട തുടങ്ങിവച്ചത്. സി.ബി.ഐ ഉൾപ്പെടെയുള്ള രാജ്യത്തെ പരമോന്നത ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്കായി കേന്ദ്രസർക്കാർ നിർലജ്ജം ഉപയോഗിക്കുകയാണെന്ന് നിസംശയം പറയാം.


2017ൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇഷ്ടക്കാരനായ നാഗേശ്വർ റാവുവിനെ സി.ബി.ഐ മേധാവിയായി നിയമിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സുപ്രിംകോടതി ഇടപെട്ട് നാഗേശ്വർ റാവുവിനെ പുറത്താക്കിയെങ്കിലും ചെറിയ ഇടവേളയ്ക്കുശേഷം അദ്ദേഹം സി.ബി.ഐ മേധാവിയായി തിരിച്ചെത്തുകയാണുണ്ടായത്. അതിനുശേഷം പൂർണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ട കൂട്ടിലടച്ച തത്തയായി സി.ബി.ഐ മാറുകയാണ് ചെയ്തത്. തുടർന്ന് സി.ബി.ഐയെ രാഷ്ട്രീയായുധമായി ഉപയോഗിച്ച് എതിരാളികളെ നിശബ്ദമാക്കുന്നതിനുള്ള നീക്കങ്ങളാണ് രാജ്യമെമ്പാടും ഉണ്ടായത്.


സി.ബി.ഐയെ ഉപയോഗിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസ് റെയ്ഡ് ചെയ്തു. ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് തങ്ങൾക്ക് കടുത്ത വെല്ലുവിളിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹത്തിനും ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ നേതാവായ മായാവതിക്കുമെതിരേ പഴയ കേസുകൾ ചികഞ്ഞു പുറത്തെടുക്കുകയുണ്ടായി. കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിസ്ഥാനത്താക്കി അധികസ്വത്ത് സമ്പാദനക്കേസ് അന്വേഷിച്ചെങ്കിലും അതുപേക്ഷിക്കേണ്ടിവന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു കോൺഗ്രസ് മുഖപത്രമായ, സ്വാതന്ത്ര്യസമരത്തോളം ചരിത്രമുള്ള നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, ഒസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ എന്നിവരെ കേസിൽ കുടുക്കാനും ഡൽഹി മെട്രോപൊളിറ്റൻ കോടതി വഴി തുറുങ്കിലടക്കാനുമുള്ള ശ്രമങ്ങളുണ്ടായി.


രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളായ സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ്, ഐ.ബി എന്നിവയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. പ്രതിപക്ഷത്തിനെതിരായ ഗൂഢലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ ഇതോടെ കൂടുതൽ തീവ്രമായി. ആഭ്യന്തരമന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗിച്ച് അധികാരങ്ങളെല്ലാം തന്നിലേക്ക് കേന്ദ്രീകരിച്ച് പ്രതിപക്ഷ കക്ഷികളെയും അതിന്റെ നേതാക്കളെയും കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ കൊണ്ടുവരികയായിരുന്നു അമിത് ഷാ ചെയ്തത്. ഈ വേട്ടയുടെ ഏറ്റവും വലിയ ഇരയായി മാറിയത് മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരമായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ചിദംബരത്തോടുള്ള വൈരാഗ്യം തീർക്കുകയാണ് അമിത് ഷാ ചെയ്തത്. കേസിൽ ചിദംബരത്തിനെതിരേ പ്രത്യക്ഷ തെളിവുകൾ ഒന്നുമില്ലാതിരിക്കെ പകയുടെ പേരിൽ സി.ബി.ഐ പലതവണ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടി. അന്യായമായി കസ്റ്റഡി നീട്ടുന്നുവെന്നും ഇത് മനുഷ്യാവകാശ ലംഘനവും പീഡനവുമാണെന്നുമുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങളെ കോടതിയും സി.ബി.ഐയും പുച്ഛിച്ചു തള്ളുകയാണുണ്ടായത്.


പിന്നീടുള്ള ഇര കർണാടകയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോൽപിക്കാനായി കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിക്കുന്നതുൾപ്പെടെയുള്ള ബി.ജെ.പി നീക്കങ്ങൾ വിഫലമാക്കിയത് ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. അതിന്റെ പകപോക്കലായിരുന്നു ഇ.ഡിയെയും ആദായ നികുതി വകുപ്പിനെയും കരുവാക്കിയുള്ള ശിവകുമാറിനെതിരേയുള്ള അറസ്റ്റിനു പിന്നിൽ. തുടർന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് കാരണമായ മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറയെ കോഹിനൂർ ബിൽഡിങ് കേസിൽപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു.


കോൺഗ്രസ് നേതാവ് കമൽനാഥിനെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ മരുമകൻ രതുൽപുരി നാഥിനെ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കള്ളക്കേസ് ചുമത്തി ഇ.ഡി അറസ്റ്റ് ചെയ്തു.സ്വതന്ത്ര പത്രപ്രവർത്തകരുടെ അന്വേഷണത്തിൽ ഇതൊരു രാഷ്ട്രീയപ്രേരിത കേസാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവും ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്രസിങ്ങിന്റെ മകളുടെ വിവാഹ ദിവസമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തി കുടുംബത്തെ അപമാനിച്ചത്. മറ്റൊരു കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡക്കെതിരേ ഗുരുഗ്രാം ഭൂമി കേസിൽ ക്രമക്കേട് ആരോപിച്ച് അന്വേഷണ ഏജൻസികൾ വേട്ടയാടുകയുണ്ടായി. ലാലു പ്രസാദ് യാദവ്, മമതാ ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ തുടങ്ങിയ ഒരുപിടി പ്രതിപക്ഷ പ്രമുഖരെ വേട്ടയാടാൻ അന്വേഷണ ഏജൻസികൾ ഇപ്പോൾ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.


എന്നാൽ ബി.ജെ.പി നേതാക്കളുടെ പേരിലുള്ള അഴിമതിക്കേസിൽ അന്വേഷണം നടത്താനോ ചോദ്യം ചെയ്യാനോ തുടർനടപടികൾ സ്വീകരിക്കാനോ ഈ കുറ്റാന്വേഷണ ഏജൻസികൾ ഒരു ധൈര്യവും കാണിക്കുന്നില്ല. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവ അന്വേഷിക്കാൻ നിയുക്തരായ ഈ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം സംശയാസ്പദമാവാൻ കാരണം ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ കേസിലുൾപ്പെടുത്താൻ മാത്രമാണ് ഇവർ താൽപര്യമെടുക്കുന്നത് എന്നതാണ്. ഉദാഹരണമായി ബി.ജെ.പി നേതാക്കൾ പ്രതികളായ കേസുകൾ നോക്കുക. മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പക്കെതിരേ ഭൂമി ഇടപാടിലും ഖനന അഴിമതിയിലും കുറ്റങ്ങൾ തെളിഞ്ഞതാണ്. 2009ൽ പുറത്തുവന്ന അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ എഴുതിയിരിക്കുന്നത് മുഖ്യമന്ത്രിയാവാൻ ബി.ജെ.പി ദേശീയ നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും 1800 കോടി രൂപ നൽകിയെന്നാണ്. 2017ൽ ആദായ നികുതി വകുപ്പ് ഈ ഡയറി പിടിച്ചെടുത്ത് കേസ് അട്ടിമറിക്കുകയാണുണ്ടായത്. സി.ബി.ഐ യദ്യൂരപ്പക്കെതിരായ കേസ് അന്വേഷിച്ചെങ്കിലും അമിത് ഷാ ആഭ്യന്തരമന്ത്രിയായി അധികാരത്തിൽ വന്നതിനു ശേഷം ഒരു അന്വേഷണവും തുടർന്നുണ്ടായിട്ടില്ല.
അസം മുഖ്യമന്ത്രിയായ ഹിമാന്ത ബിശ്വ ശർമ്മക്കെതിരേ ലൂയി ബർഗർ കേസിൽ അന്വേഷണം നടന്നുവന്നതാണ്. സർക്കാർ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ലൂയി ബർഗർ ഇന്ത്യൻ ഗവൺമെന്റിനും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തു എന്നതാണ് കേസ്. ഹിമാന്ത ബിശ്വ ശർമ്മ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നതോടെ കേസ് അവസാനിച്ചു. മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം അഴിമതിക്കേസിൽ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാൻ കുറ്റാരോപിതനായിരുന്നെങ്കിലും അന്വേഷണ ഏജൻസികൾക്ക് അദ്ദേഹത്തെ ഇതുവരെ തൊടാൻപോലും കഴിഞ്ഞിട്ടില്ല. പശ്ചിമബംഗാളിലെ കുപ്രസിദ്ധമായ ശാരദാ ചിറ്റ് ഫണ്ട് കേസിൽ പ്രതിപ്പട്ടികയിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് ബി.ജെ.പിയിലേക്ക് മാറിയതോടെ കേസും അസ്തമിച്ചു. ഉത്തരഖണ്ഡ് മുൻ മുഖ്യമന്ത്രി രമേഷ് പൊഖ്രിയാലിനെതിരായ അഴിമതി കേസുകളും അപ്രത്യക്ഷമായി. ശിവസേനയിൽനിന്ന് കോൺഗ്രസിൽ എത്തിയ നാരായൺ റാണയും അഴിമതിക്കേസിൽ പിടിക്കപ്പെട്ടപ്പോൾ നേരെ ബി.ജെ.പിയിൽ ചേർന്നു. അതോടെ അദ്ദേഹത്തിനെതിരായ കേസുകളെല്ലാം അവസാനിച്ചു. ഇനി സി.ബി.ഐയുടെ കാര്യംതന്നെ പരിശോധിച്ചാൽ വേലി തന്നെ വിളവുതിന്നുകയാണെന്ന് കാണാം. സി.ബി.ഐയുടെ മുൻ ഡയരക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരേ രജിസ്റ്റർ ചെയ്തിരുന്ന 12 കേസുകളിൽ കുറ്റകൃത്യം തെളിയിക്കാനുള്ള മതിയായ തെളിവുകളില്ലെന്ന കാരണം പറഞ്ഞ് കേസ് ഫയൽ അവസാനിപ്പിക്കുകയായിരുന്നു.


കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐ, എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ്, ഐ.ബി തുടങ്ങിയവയെ കേന്ദ്ര സർക്കാർ തങ്ങളുടെ അജൻഡകൾ നടപ്പാക്കാൻ നിർലജ്ജം ഉപയോഗിക്കുകയാണ്. പഴയ ഫാസിസ്റ്റ്, നാസിസ്റ്റ് ഭരണകൂടങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന വേട്ടയാണ് മോദിയുടെ ഭരണത്തിൽ നടക്കുന്നത്. ഭരണകൂടത്തിനെതിരേ പ്രതികരിക്കുന്നവർ എപ്പോൾവേണമെങ്കിലും നിശബ്ദരാക്കപ്പെടുന്ന അവസ്ഥ. പ്രതിപക്ഷത്തെയും എതിർശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി മോദി ഭരണകൂടം കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകവഴി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തെയും അട്ടിമറിക്കുകയാണ്. മോദി ഭരണകൂടത്തിന്റെ വിമർശകരായ ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും അർബൻ നക്‌സൽ പട്ടം നൽകി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടക്കുന്നു. അന്വേഷണ ഏജൻസികളുടെ അറസ്റ്റുകളും രാഷ്ട്രീയ പകപോക്കലുകളും നിർബാധം തുടരുമ്പോൾ മഹത്തായ ഈ രാജ്യത്തിന്റെ ഭാവി കൂടുതൽ ഇരുളടയുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago