കാപ്പിറ്റോള്‍ ആക്രമണം: കമ്മീഷനെ നിയമിക്കാനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു
വാഷിംഗ്ടണ്‍: ജനുവരി ആറിന് യു.എസ് കാപ്പിറ്റോളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കമ്മീഷന് രൂപീകരിക്കുന്നതിന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റില്‍ കൊണ്ടുവന്ന നിയമ നിര്‍മാണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നത് നാണക്കേടാണെന്ന് നാന്‍സി പെലോസി അഭിപ്രായപ്പെട്ടു.
മെയ് 28 വെള്ളിയാഴ്ച സെനറ്റില്‍ നിന്ന് വോട്ടെടുപ്പില്‍ 60 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമായിരുന്ന സ്ഥാനത്ത് 54 പേരുടെ പിന്തുണ മാത്രമേ ബില്ലിന് ലഭിച്ചുള്ളൂ , 35 പേര് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു 11 പേര് വോട്ടെടുപ്പില്‍ നിന്നും മാറിനിന്നു.
5050 എന്ന തുല്യ ബലമുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പിന്തുണച്ചിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മെക്കോണല്‍ തുടക്കം മുതലേ കമ്മീഷനെ നിയമിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ യു.എസ് ഹൌസ് ഈ ബില്‍ 175 നെതിരെ 252 വോട്ടുകള്‍ക്ക് അംഗീകരിച്ച ശേഷമായിരുന്നു സെനറ്റില്‍ എത്തിയത്.
സെനറ്റില്‍ കമ്മീഷന് നിയമനം തള്ളിപ്പോയത് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഏറ്റ ശക്തമായ തിരിച്ചടിയും ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ നേട്ടവുമായി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസ് ഓഫീസറുടെ ഭാര്യ കമ്മീഷനെ നിയമിക്കുന്നത് അംഗീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
സെനറ്റില്‍ കമ്മീഷന് നിയമനം പരാജയപ്പെട്ടുവെങ്കിലും സ്വന്തമായി അന്വേഷണത്തിന് പദ്ധതിയിട്ടിരിക്കുകയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."