നേപ്പാളില്‍ നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി ചെറു വിമാനം കാണാതായി
കാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടങ്ങിയതായി അധികൃതര്‍ സ്ഥിരീകരിച്ചു.
തിതി പ്രദേശത്തെ മലനിരകളില്‍ തട്ടി വിമാനം തകര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തു നിന്ന് അസാധാരണമായ ശബ്ദം കേട്ടതായി പ്രദേശവാസികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."