ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം പി.സി ജോർജിനെതിരേ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ ജഗതിയുടെ മകളെ മതം മാറ്റിയ ആളാണ് ഒരു സമുദായത്തെ വിമർശിക്കുന്നത്
ആലപ്പുഴ
പി.സി ജോർജിനെതിരേ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചയാളാണ് ഒരു സമുദായത്തെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
ജഗതിയുടെ മകൾ പാർവതിയെ അൽഫോൻസയാക്കി മാറ്റി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. പി.സി ജോർജ് വാർത്തകൾ സൃഷ്ടിക്കാൻ വായ തുറക്കുന്ന ആളാണ്.
അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി.സി ജോർജിന് മതേതരത്വം പറയാൻ അവകാശമില്ല. നിലപാടില്ലാത്ത ജോർജിനെ ഇപ്പോൾ ഒരു രാഷ്ട്രീയപാർട്ടിക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ ആർക്കും പറയാനാവാത്ത കാര്യങ്ങളാണ്.
കുട്ടി നിഷ്കളങ്കനാണ് , അവനെ അത് വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."