HOME
DETAILS
MAL
കൊവിഡ് ചികിത്സാ നിരക്ക്: സ്വകാര്യ ആശുപത്രി ഉടമകള്‍ വീണ്ടും കോടതി കയറുന്നു
backup
May 29 2021 | 17:05 PM
കൊച്ചി: കൊവിഡ് ചികിത്സാനിരക്ക് ഏകീകരിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.
കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് നാളെ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കും. പുതുക്കിയ നിരക്ക് അനുസരിച്ച് രോഗികള്‍ക്ക് ഗുണമേന്മയുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നാണ് അസോസിയേഷന്റെ വാദം.
ഉത്തരവില്‍ ആശയക്കുഴപ്പമുെണ്ടന്നും ഇതു സംബന്ധിച്ച് രണ്ടുതവണ കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും മാനേജ്മെന്റുകള്‍ പറയുന്നു. മുറികളുടെ നിരക്ക്, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് വ്യക്തതവരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."