ഇന്റര്‍നെറ്റിനും വേഗത കുറഞ്ഞു, നിയമങ്ങളില്‍ ഉള്‍പെടെ പുറത്തെ വിവരങ്ങള്‍ അറിയാനാവാതെ ദ്വീപ്; ഓണ്‍ലൈന്‍ ക്ലാസുകളും ആശങ്കയില്‍
കവരത്തി: വാതിലുകള്‍ ഒന്നൊന്നായി അടക്കപ്പെട്ട് ലക്ഷദ്വീപ്. ദ്വീപില്‍ ഇന്റര്‍നെറ്റിന് വേഗത കുറഞ്ഞു. സര്‍ക്കാര്‍ കരട് നിയമങ്ങളില്‍ അഭിപ്രായമറിയിക്കാന്‍ സാധിക്കുന്നില്ലെന്നതുള്‍പെടെ ഇത് ദ്വീപ് നിവാസികളെ വലിയ തോതിലാണ് ബാധിക്കുന്നത്. നേരത്തെ തന്നെ ഇന്റര്‍നെറ്റ് കറങ്ങും തളികയായിരുന്നിടത്താണിപ്പോള്‍ ഉള്ള വേഗതയും പോയിരിക്കുന്നത്.
കരട് നിയമങ്ങള്‍ ഏകപക്ഷീയമായി നിയമമായി മാറുമോ എന്നതാണ് ആശങ്ക. ലോക്ക്ഡൗണില്‍ ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതില്‍ അധ്യാപകരും ആശങ്ക പ്രകടിപ്പിക്കുന്നു. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങണമെന്നാണ് നിര്‍ദേശം.
നിലവില്‍ അധ്യാപകര്‍ക്ക് മറ്റു ദ്വീപുകളില്‍ ജോലിക്കെത്താനും സംവിധാനമില്ല. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കപ്പലില്‍ 50 ശതമാനം മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്രായോഗികവുമല്ല. നിലവില്‍ മറ്റു ദ്വീപുകളിലേക്ക് കപ്പലില്ലാത്തതും പ്രതിസന്ധിയാണ്. മാത്രമല്ല, കപ്പലുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."