HOME
DETAILS
MAL
കുഴല്‍പ്പണ വിതരണത്തിന് ഹെലികോപ്റ്ററും
backup
May 30 2021 | 04:05 AM
പ്രത്യേക ലേഖകന്‍
പാലക്കാട്: കൊടകര കുഴല്‍പ്പണകവര്‍ച്ചാ കേസിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കൂടുതല്‍ പരാതികള്‍ പുറത്തുവരുന്നു.
തെരത്തെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴിയും പണം കടത്തിയെന്ന് ആള്‍ കേരള ആന്റി കറപ്ഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റെ ശബ്ദസന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ പരാതി നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കിയിരുന്നതായാണ് ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നത്. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് കെ.സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കൊടകര കുഴല്‍പണകേസുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതികാരന്‍ പറഞ്ഞു. അതേസമയം പരാതി പരിശോധിച്ച് തുടര്‍ നടപടികളെടുത്ത ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."