കാറിലെ എസി ഉപയോഗത്തിലും വേണം ജാഗ്രത; ഇല്ലെങ്കില്‍ ചിലവേറും
ചൂടുകാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ എ.സി ഓണാക്കണമെന്നത് നിര്‍ബന്ധമായ കാര്യമാണ്. അല്ലാതെയുള്ള യാത്ര ചിന്തിക്കാനേ കഴിയില്ല. പക്ഷേ ഇത്തരത്തില്‍ എസി ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ? വാഹനത്തിന് തകരാര്‍ സംഭവിക്കുന്ന തരത്തിലാവരുത് എ.സിയുടെ ഉപയോഗം. വാഹനത്തില്‍ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന പ്രധാന തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാഹനത്തില്‍ കയറിയാലുടനെ എസി ഓണാക്കുകയാണ് മിക്കവരും ചെയ്യാറ് പകരം ചില്ല് താഴ്ത്തി ഉളളിലെ ചൂട് വായു പുറത്തേക്ക് പോയ ശേഷം എസി ഓണാക്കുക.
കാറിനുള്ളില്‍ കയറിയാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടുന്ന ശീലം മാറ്റി കുറച്ചുസമയം കഴിഞ്ഞ ശേഷം മാത്രം ഇങ്ങനെ ചെയ്യുക.
രാവിലെ എസി ഇടാതയുള്ള യാത്രയും ചിലരുടെ ശീലമാണ്. അതിരാവിലെ മിക്ക ആളുകളും എസി ഉപയോഗിക്കാറില്ല. കഴിവതും എസിയിട്ടു തന്നെ ഓടിക്കാന്‍ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകള്‍ ഡ്രൈയാകുന്നത് തടയാന്‍ സഹായിക്കും. കൂടാതെ ഹൈവേകളിലൂടെയുള്ള യാത്രയില്‍ ചില്ല് ഉയര്‍ത്തിവയ്ക്കാതെയുള്ള പോക്ക് ചിലപ്പോള്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.
ശരിയായ ദിശയിലേക്ക് വയ്ക്കാത്ത വെന്റ് പലരും ചെയ്യുന്ന പ്രധാന തെറ്റാണ്. മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ് എസി വെന്റ് സ്വന്തം ദേഹത്തേക്ക് അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുക എന്നത്. എന്നാല്‍ വാഹനത്തിന്റെ ഉള്‍ഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കില്‍ വെന്റ് ശരിയായ പൊസിഷനില്‍ വയ്ക്കണം. നാലുവെന്റുകളും നേരെ തന്നെ വെച്ചാല്‍ മാത്രമേ പിന്നിലെ യാത്രക്കാര്‍ക്കും തണുപ്പ് ലഭിക്കുകയുള്ളു.
വാഹനത്തെ കൃത്യമായ സമയത്ത് പരിപാലിക്കണം. വാഹനം 25,000 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എസി തീര്‍ച്ചയായും സര്‍വീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് ചെക്കപ്പുകളില്‍ എസിയുടെ കണ്ടെന്‍സറും ക്ലീന്‍ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെന്‍സര്‍ എസിയുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."