HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പ് ശുപാര്‍ശ ചെയ്തത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം, അനുപാതം നിശ്ചയിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് പാലോളി മുഹമ്മദ് കുട്ടി
backup
May 30 2021 | 04:05 AM
പാലക്കാട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം സംബന്ധിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് മുന്‍ മന്ത്രിയും പാലോളി കമ്മിഷന്‍ ചെയര്‍മാനുമായ പാലോളി മുഹമ്മദ് കുട്ടി. ഇന്ത്യയിലെ മുസ്‌ലിംകളുടെ സാഹചര്യങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ചതായിരുന്നു സച്ചാര്‍ കമ്മിഷന്‍. മുസ്‌ലിംകളുടെ പ്രശ്‌നം മാത്രമാണ് ആ കമ്മിറ്റി പഠിച്ചത്. അതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ സംസ്ഥാനത്തിന്റെ ചെറിയ ഒരംശം കൂടി ചേര്‍ത്താണ് ആ ക്ഷേമപദ്ധതി നടപ്പാക്കിയതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികളാണ് രൂപപ്പെടുത്തിയത്. മുസ്‌ലിംകളുടെ പ്രശ്‌നം മാത്രം പഠിക്കാനാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മിഷന്റെ ഫണ്ടിലേക്ക് സംസ്ഥാന സര്‍ക്കാരിന്റേതായി 20 ശതമാനം അധികം കൂട്ടിച്ചേര്‍ത്ത് ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തെക്കൂടി സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ഉണ്ടായത്. അവരെ കൂട്ടിച്ചേര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനമാണ് ക്രൈസ്ത വിഭാഗങ്ങള്‍ക്ക് ലഭിച്ചത്.
അപ്പോള്‍ സ്വാഭാവികമായും വരുന്ന 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക-പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും എന്ന അനുപാതം തെറ്റാണെന്ന് ജനങ്ങള്‍ ചിന്തിച്ചു. ഈ വസ്തുതാവിരുദ്ധമായ ധാരണയില്‍ നിന്നാണ് ഇപ്പോള്‍ കുപ്രചാരണങ്ങളുണ്ടാകുന്നത്. ഇതേ മാതൃകയില്‍ മറ്റു സമുദായങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായുള്ള കമ്മിഷനുകളും നിലവിലുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുന്നതിനുള്ള ഒരു മികച്ച പദ്ധതി കേരളത്തിലുണ്ട്. ഈ പദ്ധതിക്ക് പുറമെയാണ് ആ 20 ശതമാനം വരുന്നതെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."