കോണ്‍ഗ്രസ് രാജ്യസഭാസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യുഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വിമതരെ വെട്ടിയാണ് കോണ്‍ഗ്രസിന്റെ പട്ടികയുള്ളത്. ഗുലാബ് നബി ആസാദിനും ആനന്ദ് ശര്‍മ്മയ്ക്കും സീറ്റില്ല. ഗ്രൂപ്പ് 23 നേതാക്കളെ തഴഞ്ഞു. ഗ്രൂപ്പ് 23 ല്‍ നിന്ന് പരിഗണിച്ചത് മുകുള്‍ വാസ്‌നിക്കിനെ മാത്രമാണ്. 10 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഛത്തീസ്ഖണ്ഡില്‍ നിന്ന് രാജീവ് ശുക്ലയ്ക്കും രന്‍ജീത്ത് രന്‍ഞ്ജനുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് അജയ് മാക്കനേയാണ് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്ന് വിവേക് തന്‍കയുടേയും കര്‍ണാടകത്തില്‍ നിന്ന് ജയറാം രമേശിന്റെയും മഹാരാഷ്ട്രയില്‍ നിന്ന് ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയുടെയും പേരാണുള്ളത്. രാജ്സ്ഥാനില്‍ നിന്ന് മൂന്നുപേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് നിന്നും ചിദംബരത്തെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."