HOME
DETAILS

മറുപടി സത്യവാങ്മൂലത്തിലുണ്ട്;  മുസ്‌ലിം പിന്നോക്കാവസ്ഥയുടെ നേര്‍ചിത്രം

  
backup
May 30 2021 | 04:05 AM

65415698741535-2
 
കൊച്ചി: കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പിന്നോക്കാവസ്ഥയുടെ നേര്‍ചിത്രം വ്യക്തമാക്കി ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം. കോളജ് പ്രവേശന കാര്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളേക്കാള്‍ പിന്നിലാണ് സംസ്ഥാനത്തെ മുസ്‌ലിം പ്രാതിനിധ്യം എന്നാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തേക്കാള്‍ ബഹുദൂരം പിന്നിലുമാണ്.
 
കോളജ് വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് 28.1 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 20.5 ശതമാനവും മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് 16.7 ശതമാനവും പട്ടികവര്‍ഗ
വിദ്യാര്‍ഥികള്‍ക്ക് 11.8 ശതമാനവും പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 10.3 ശതമാനവും പ്രാതിനിധ്യമുള്ളപ്പോള്‍ മുസ്‌ലിം പ്രാതിനിധ്യം 8.1 ശതമാനത്തിലൊതുങ്ങുന്നു. അതേസമയം, തൊഴിലില്ലാത്തവര്‍ക്കിടയിലെ മുസ്‌ലിം പ്രാതിനിധ്യം വളരെ ഉയര്‍ന്നതുമാണ്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ 55.2 ശതമാനമാണെങ്കില്‍ ക്രൈസ്തവര്‍ക്കിടയില്‍ ഇതു 31.9 ശതമാനവും മറ്റു പിന്നോക്ക വിഭാഗം ഹിന്ദുക്കളുടെ കാര്യത്തില്‍ 40.2 ശതമാനവുമാണ്. 
 
ഭൂരഹിതരുടെ എണ്ണത്തില്‍ 37.8 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. മൂന്ന് ശതമാനമാണ് ക്രിസ്ത്യന്‍ പ്രാതിനിധ്യം.സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ മുസ്‌ലിം പിന്നോക്കാവസ്ഥ സച്ചാര്‍ കമ്മിറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുസ്‌ലിം പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച 11 അംഗ പാലോളി കമ്മിറ്റിയും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. 
 
തുടര്‍ന്നാണ്, പ്രത്യേക കോച്ചിങ് സെന്ററുകള്‍ തുടങ്ങിയതും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സ്‌കോളര്‍ഷിപ്പുകളും മറ്റും ആരംഭിച്ചതും. ഇത്തരം സ്‌കോളര്‍ഷിപ്പുകളും പരിശീലന കേന്ദ്രങ്ങളും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, മുന്നോക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും മറുപടിസത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. മുന്നോക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കായി 13 വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും 9.33 കോടി രൂപ ചെലവില്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ടവരടക്കമുള്ള മുന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും കോച്ചിങ് സെന്ററുകള്‍ ആരംഭിച്ച കാര്യവും വിശദീകരിക്കുന്നു.അതേസമയം, 2011ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്‌ലിംകളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ് ഉള്ളതെന്ന വാദമാണ് എതിര്‍വിഭാഗം ഉന്നയിച്ചത്. സംസ്ഥാനത്തെ 45.27 ശതമാനം വരുന്ന മൊത്തം ന്യൂനപക്ഷങ്ങളില്‍ 58.67 ശതമാനം മാത്രമാണ് മുസ്‌ലിംകളെന്നും ഈ സാഹചര്യത്തില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനം അവര്‍ക്കായി നീക്കിവയ്ക്കുന്നത് നീതികരിക്കാനാവില്ലെന്നുമായിരുന്നു എതിര്‍പക്ഷത്തിന്റെ വാദം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago