തിരക്കേറിയ റോഡില്‍ ഈ ശൈലിയില്‍ വാഹനം ഓടിച്ചാല്‍ അപകടം ഉറപ്പെന്ന് പൊലിസ്; വീഡിയോ കാണാം..
അബുദാബി: ഒരേ സ്പീഡില്‍ വാഹനങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ആ ലൈനില്‍ നിന്നും മറ്റൊരു വശത്തേക്ക് സിഗ്നല്‍ നല്‍കാതെ വാഹനം തിരിക്കാന്‍ ശ്രമിച്ചാല്‍, അപകടം ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇടതുവശത്തെ അതിവേഗ ലെയ്‌നില്‍ നിന്ന് പെട്ടെന്നു വലതു വശത്തെ എക്‌സിറ്റിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വാഹനം ട്രക്കിലിടിച്ച ശേഷം റോഡ് ഡിവൈഡറില്‍ തട്ടി അപകടത്തില്‍പ്പെടുന്ന വിഡിയോ അബുദാബി പൊലിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ ജീവനു ഭീഷണിയുയര്‍ത്തി ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പായാണ് വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്നു തന്നെ ഇത് വൈറലാകുകയും ചെയ്തു. നിങ്ങള്‍ക്ക് പോകേണ്ട എക്‌സിറ്റിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെങ്കില്‍ അടുത്ത എക്‌സിറ്റെടുക്കുകയാണ് വേണ്ടതെന്നു പൊലീസ് വ്യക്തമാക്കി. അതിവേഗ ലെയ്‌നിലൂടെ നിങ്ങള്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് നിങ്ങള്‍ക്ക് വലത് എക്‌സിറ്റിലേയ്ക്ക് പോകണമെന്ന് മനസിലായത്. ഇന്‍ഡിക്കേറ്റര്‍ പോലും ഉപയോഗിക്കാതെ അതിവേഗത്തില്‍ വലതു വശത്തേയ്ക്ക് മാറിമാറിപ്പോകുന്നു. മറ്റു വാഹനങ്ങളില്‍ തട്ടാന്‍ സാധ്യത വളരെ കൂടുതലാണ്. തീര്‍ച്ചയായും ഇത് വളരെ അപകടം പിടിച്ച ഡ്രൈവിങ്ങാണ്.
#أخبارنا | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لحادث بسبب الانحراف المفاجئ
— شرطة أبوظبي (@ADPoliceHQ) April 7, 2023
التفاصيل:https://t.co/PM5g7YkLyL#درب_السلامة #لكم_التعليق #الانحراف_المفاجئ pic.twitter.com/iz6EKVihsI
അബുദാബിയില്‍ ഒരു പ്രധാന ഹൈവേയിലെ തിരക്ക് കാണാതെ അശ്രദ്ധമായി എസ്‌യുവി ഓടിച്ചയാളാണ് അപകടത്തില്‍പ്പെട്ടത്. വലതുവശത്തെ അവസാന ലെയ്‌നിലൂടെ വരികയായിരുന്ന ട്രക്കിലിടിച്ച ശേഷം എക്‌സിറ്റിലെ റോഡ് ഡിവൈഡറില്‍ത്തട്ടി വാഹനം മറിഞ്ഞു. എസ്‌യുവി ഫാസ്റ്റ് ട്രാക്കില്‍ നിന്ന് വലത് ലെയ്‌നിലേക്ക് മാറ്റുന്നത് ട്രാഫിക്കിനെ തന്നെ മന്ദഗതിയിലാക്കുന്നത് പൊലീസ് തയാറാക്കിയ വിഡിയോയിലുണ്ട്.
ഡ്രൈവര്‍മാരോട് പെട്ടെന്നുള്ള ഈ പാര്‍ക്കിങ് ഒഴിവാക്കാന്‍ അബുദാബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."