HOME
DETAILS

തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം വിജ്ഞാപനമിറങ്ങി ഒരു വർഷമായിട്ടും മുൻകാല പ്രാബല്യം ഒരു മാസം മാത്രം

  
backup
May 29 2022 | 20:05 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b0


ഷഫീഖ് മുണ്ടക്കൈ


കൽപ്പറ്റ
തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം ഉയർത്തിയെങ്കിലും മുൻകാല പ്രാബല്യം അനുവദിക്കാത്തത് തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തിയതോടെ രണ്ടു വർഷത്തെ സർവിസാണ് തൊഴിലാളികൾക്ക് നഷ്ടമാകുക.


വിരമിക്കൽ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് 2021 ഫെബ്രുവരിയിൽ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും തോട്ടം ഉടമകളുടെ എതിർപ്പിനെ തുടർന്ന് നടപ്പായിരുന്നില്ല. ഈമാസം 19ന് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് വിരമിക്കൽ പ്രായം 60 വയസായി ഉയർത്താൻ തീരുമാനിച്ചത്. ഇതിന് 2022 എപ്രിൽ ഒന്നുമുതൽ മാത്രമാണ് മുൻകാല പ്രാബല്യം അനുവദിച്ചത്. ഇത് 2021ന് ശേഷം വിരമിച്ച തൊഴിലാളികളുടെ രണ്ടുവർഷത്തെ സർവിസും മറ്റു ആനുകൂല്യങ്ങളും നഷ്ടമാക്കിയെന്ന് തൊഴിലാളികൾ പറയുന്നു.


സർക്കാർ ജീവനക്കാരുടേതുൾപ്പടെ മറ്റു മേഖലകളിൽ ശമ്പള പരിഷ്‌കരണത്തിലും മറ്റും മുൻകാല പ്രാബല്യം അനുവദിക്കുമ്പോൾ തോട്ടം തൊഴിലാളികളെ അവഗണിക്കുകയാണെന്ന ആക്ഷേപമാണുയരുന്നത്. മുൻവർഷങ്ങളിലെ ശമ്പള പരിഷ്‌കരണങ്ങളിലും ഏറ്റവുമൊടുവിൽ വിരമിക്കൽ പ്രായം ഉയർത്തിയതിലും തൊഴിലാളികൾക്ക് മുൻകാല പ്രാബല്യം അനുവദിച്ചിരുന്നില്ല. വിരമിക്കൽ പ്രായം ഉയർത്തിയതിൽ സർക്കാർ വിജ്ഞാപന തിയതിക്ക് അനുസൃതമായി മുൻകാല പ്രാബല്യം അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ തവണ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം കാലാവധി കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നടപ്പാക്കിയപ്പോഴും 50 രൂപയുടെ വർധനവും നാമംമാത്ര മുൻകാല പ്രാബല്യവും മാത്രമാണ് അനുവദിച്ചിരുന്നത്. നിലവിൽ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും ഇതുവരെ ഇതുസംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ല. ഈമാസം 19ന് നടന്ന പി.എൽ.സി യോഗത്തിലും ഇതുസംബന്ധിച്ച് പരാമർശമുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago