HOME
DETAILS
MAL
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തും
backup
May 30 2021 | 09:05 AM
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന് മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ ആറ് ജില്ലകളിലും അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."