റിസ്വാനയുടെ മരണം; ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും കസ്റ്റഡിയില്‍
കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശി റിസ്വാന (22)യുടെ മരണത്തില്‍ ഭര്‍ത്താവ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതിചേര്‍ത്ത് ജില്ലാ ക്രൈംബാഞ്ച് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മേയ് ഒന്നിനാണു അഴിയൂര്‍ സ്വദേശി റിസ്വാനയെ കൈനാട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസ്വാന ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തുടര്‍ച്ചയായി പീഡനത്തിനിരയായെന്നാണു വീട്ടുകാര്‍ ആരോപിച്ചത്.
മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."