ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം:ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നാളെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും.ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. ലക്ഷദ്വീപ്കാരുടെ ജീവനും ഉപജീവന മാര്‍ഗ്ഗവും സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കും.
ലക്ഷദ്വീപിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് ആശങ്ക രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. ലക്ഷദ്വീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. കേരളവുമായി വ്യാവസായികമായും മറ്റു ആവശ്യങ്ങള്‍ക്കും ലക്ഷദ്വീപ് കേരളത്തെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ലക്ഷദ്വീപുകാര്‍ എല്ലാ അര്‍ത്ഥത്തിലും കേരളീയരുടെ സഹോദരങ്ങളാണ് അതിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഇടപെടലുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതുകൊണ്ടു തന്നെ കേന്ദ്രം ഇടപെടുകൊണ്ട് പ്രഫുല്‍ ഖോഡ പട്ടേലിനെ തത് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരളം പ്രമേയത്തിലൂടെ ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."