HOME
DETAILS

കെജ്രിവാള്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തു; അറസ്റ്റ് ഹവാല കേസില്‍, രാഷ്ട്രീയ പ്രേരിതമെന്ന് ആം ആദ്മി പാര്‍ട്ടി

  
backup
May 30 2022 | 14:05 PM

ed-arrests-health-minister-in-kejriwal-government-1234

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തു.
സത്യേന്ദര്‍ ജെയിനിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഹവാല കേസില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്.
അറസ്റ്റിനെതിരേ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയതോടെ വീണ്ടും കേന്ദ്രവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും തുറന്ന പോരു തുടങ്ങി.

2017ല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡി സാമ്പത്തിക തിരിമറി കേസ് സത്യേന്ദ്ര ജയിനിനും ഏതാനും പേര്‍ക്കുമെതിര കേസ് ഫയല്‍ ചെയ്തത്. 2009ലും 2011ലും നിഴല്‍ കമ്പനികളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് കേസ്.
കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള കമ്പനിയുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് കേസിലാണ് അറസ്റ്റ് ഉണ്ടായത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും നിയന്ത്രണത്തിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചിരുന്നു. 2018ല്‍ ജയിനിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

2014 മുതല്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമാണ് സത്യേന്ദ്ര ജയിന്‍. അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

നേരത്തെ സി.ബി.ഐയെ വിട്ടും സത്യേന്ദര്‍ ജെയിനിനെ കുടുക്കാന്‍ നോക്കിയിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഹവാല ഇടപാടുകേസില്‍ ജെയിനിനെതിരേ ശക്തമായമൊഴിയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ഇ.ഡിയുടെ വിശദീകരണം. എന്തായാലും ഡല്‍ഹിയില്‍ വീണ്ടും രാഷ്ട്രീയപ്പോരനു വഴി തുറന്നിരിക്കുകയാണ് ഈ അറസ്റ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago