HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ട് വീടുകളിലെത്തിക്കേണ്ട: സാമൂഹ്യമാധ്യമങ്ങള്‍ വഴി മതിയെന്ന് വിദ്യാഭ്യാസമന്ത്രി
backup
May 30 2021 | 16:05 PM
തിരുവനന്തപും; ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് പ്രവേശനോത്സവത്തിനുമുമ്പ് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിറക്കും. വാട്സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിയാല്‍ മതി.അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."