HOME
DETAILS

റമദാൻ 17 ന് മക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്; ഒരൊറ്റ രാത്രി എത്തിയത് 10 ലക്ഷത്തിലേറെ വിശ്വാസികൾ

  
backup
April 09 2023 | 14:04 PM

morethan-one-million-people-reached-in-makkah-on-ramadan-17

മക്ക: ബദർ ദിനത്തിന്റെ സ്മരണകൾ ഉയർത്തിയ റമദാൻ 17 ന് മക്കയിലേക്ക് ഇസ്‍ലാം മത വിശ്വാസികളുടെ ഒഴുക്ക്. ശനിയാഴ്‌ച നടന്ന നിശാപ്രാർഥനയിൽ 10 ലക്ഷത്തിലേറെ വിശ്വാസികളാണ് പങ്കെടുത്തത്. റമദാൻ അവസാന പത്തിലേക്ക് നീങ്ങുന്നതോടെ വിശ്വാസികൾ കൂടുതലായി എത്തുകയാണ്. ഇനിയുള്ള ദിനരാത്രങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് കണക്ക്.

ഉംറക്കായി മുൻകൂട്ടി ബുക്ക് ചെയ്ത ആളുകൾ ലക്ഷക്കണക്കിന് പേർ എത്തുമെന്നതിനാൽ വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർഥാടകകർക്കും സന്ദർശകർക്കുമായി ഒരുക്കിയിട്ടുള്ളത്. തറാവീഹ് നമസ്കാരവും മറ്റും നിർവഹിക്കുന്നതിന് വൻതോതിൽ വിശ്വാസികൾ എത്തിച്ചേരും. അവസാന പത്തിലെ തിരക്ക് മുന്നിൽ കണ്ട് പ്രധാന കവാടങ്ങൾ പലതും തുറന്നിട്ടുണ്ട്. 74, 84 കവാടങ്ങളും 87 മുതൽ 91 വരെയുള്ള കവാടങ്ങളും ഷുബൈക പ്രവേശന കവാടവും തുറന്നിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാൻ മസ്ജിദുൽ ഹറമിൽ 4,000 ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. മക്കയിൽ എത്തുന്നവരിൽ നിരവധിപ്പേർ സംസം വെള്ളത്തിനായും എത്തുന്നത്. 800 തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിച്ചിട്ടുള്ളത്.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago