ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി: കൂടുതല്‍ ഇളവുകള്‍
ചണ്ഡിഗഢ്: ഹരിയാനയില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 9 മുതല്‍ 3 വരെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മാളിന്റെ വലുപ്പത്തെ ആശ്രയിച്ച് ആളുകളുടെ എണ്ണം നിശ്ചയിക്കാം. 1,000 ചതുരശ്രയടിയുള്ള മാളില്‍ ഒരേ സമയം 40 പേരെ അനുവദിക്കും, 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ടെങ്കില്‍, നിശ്ചിത സമയത്ത് അനുവദിക്കുന്ന ആളുകളുടെ എണ്ണം 80 ആയിരിക്കും മുഖ്യമന്ത്രി പറഞ്ഞു.
മാളുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കും. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ ജൂണ്‍ 15 വരെ അടച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."