ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് AI പിന്തുണ; സ്ഥിരീകരിച്ച് സുന്ദര്‍ പിച്ചൈ
വരും ദിവസങ്ങളില്‍ ChatGPT ഗൂഗിളിനെ പിന്നിലാക്കുമെന്ന സ്ഥിതി നിലനില്‍ക്കെ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന് AI പിന്തുണ ലഭിക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ. ചാറ്റ്ജിപിടിയുടെ വഴിയെയാണ് മിക്ക ടെക് കമ്പനികളും. ലോകത്തെ ഏറ്റവും വലിയ സേര്‍ച്ച് എന്‍ജിനായ ഗൂഗിളിലും വൈകാതെ ചാറ്റ്ജിപിടി പോലുള്ള എഐ ടെക്‌നോളജി ഉള്‍പ്പെടുത്തുമെന്ന് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു. ഗൂഗിളിന്റെ പുതിയ നീക്കം മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടിയെ അതിന്റെ സേര്‍ച്ച് എന്‍ജിനായ ബിങ്ങിലേക്ക് സംയോജിപ്പിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൈക്രോസോഫ്റ്റ് സേര്‍ച്ച് എന്‍ജിന് ചാറ്റിങ് കഴിവുകള്‍ മാത്രമല്ല, ഇപ്പോള്‍ എഐ ഇമേജ് ജനറേറ്ററിനെയും പിന്തുണയ്ക്കുന്നുണ്ട്.
ചാറ്റ്ജിപിടിക്കുള്ള മറുപടിയായി ഗൂഗിള്‍ ബാര്‍ഡ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചാറ്റ്ജിപിടിയുടെ അത്രയും ജനപ്രീതി നേടുന്നതില്‍ ബാര്‍ഡ് പരാജയപ്പെട്ടു. വിപണിയിലുളള മറ്റ് രണ്ട് എഐ മോഡലുകളേക്കാള്‍ വിശ്വാസ്യത കുറവാണെന്നും വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഗൂഗിളിന്റെ എഐ ടൂളുകള്‍ കൂടുതല്‍ കൃത്യവും പ്രതികരണശേഷിയുള്ളതുമാക്കാന്‍ തീവ്രമായി ശ്രമം നടക്കുന്നുണ്ട്.ഇതിനിടെ ബാര്‍ഡ് എന്ന എഐ ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പകര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഗൂഗിള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ആല്‍ഫബെറ്റിലെ രണ്ട് എഐ ഗവേഷണ സംഘങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇവരാണ് ബാര്‍ഡിന് പരിശീലനം നല്‍കാന്‍ സഹായിച്ചതെന്നുമാണ് ദി ഇന്‍ഫര്‍മേഷനിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിളിന്റെ ബ്രെയിന്‍ എഐ ഗ്രൂപ്പിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരും ഡീപ്‌മൈന്‍ഡിലെ വിദഗ്ധരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ബാര്‍ഡ് വികസിപ്പിച്ചെടുത്തത്. ഷെയര്‍ജിപിടി, ചാറ്റ്ജിപിടി എന്നിവയില്‍ നിന്നുള്ള ഒരു ഡേറ്റയും ബാര്‍ഡിന് പരിശീലനം നല്‍കാന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."