HOME
DETAILS
MAL
പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
May 30 2022 | 20:05 PM
തിരുവനന്തപുരം: കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂര്‍ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അസം സ്വദേശികളുടെ മകള്‍ക്കാണ് അപകടം സംഭവിച്ചത്. പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സര്ജന് എത്തിയില്ല. പകരം ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയാറായതുമില്ലെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."