HOME
DETAILS

3.95 കോടി ചെലവ് 'സൂര്യാംശു'വിന്റ റൂട്ടും, ടിക്കറ്റ് നിരക്കും അറിയാം

  
backup
April 09 2023 | 16:04 PM

guests-who-are-keen-to-cruise-the-vast-backwaters-off-marine

കൊച്ചി: 'സൂര്യാംശു' ഒരുങ്ങിക്കഴിഞ്ഞു നിങ്ങളെ കൊച്ചിയിലെ കായലോരങ്ങളും, കടലും കാണിക്കാന്‍. ഹൈക്കോടതി ജങ്ഷനിലെ KSINC ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി, ഞാറക്കല്‍, തിരിച്ച് മറൈന്‍ ഡ്രൈവിലേക്ക് നിങ്ങളെ കൊണ്ട് പോകും ഈ ഡബിള്‍ ഡെക്കര്‍ സൗരോര്‍ജ യാനം. 3.95 കോടി രൂപ ചിലവ് വരുന്ന വെസലില്‍ ഒരേസമയം 100 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും ഡിജെ പാര്‍ട്ടി ഫ്‌ലോറും കഫെറ്റീരിയയുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ഡബിള്‍ ഡക്കര്‍ യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതിയായിരിക്കും 'സൂര്യാംശു'.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട 'ഹള്‍' ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്രൂയിസ് പാക്കേജുകള്‍
പാക്കേജ് 1 @ 799
ഹൈക്കോടതി ജങ്ഷനിലെ കെഎസ്‌ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തില്‍ 6 മണിക്കൂര്‍ നീളുന്നതാണ് ഒരു പാക്കേജ്.
പാക്കേജ് 2 @ 999

7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്‌ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ് മറ്റൊരു പാക്കേജ്. മറൈന്‍ ഡ്രൈവ്-കടമക്കുടി ഇടനാഴിയിലും പിന്നീട് 10 കിലോമീറ്റര്‍ കടലിലുമായി സര്‍വീസ് നടത്തുന്ന കപ്പലിന് ഒരാള്‍ക്ക് 799 രൂപ നിരക്കില്‍ ആറ് മണിക്കൂര്‍ ദിവസത്തെ ക്രൂയിസ് ഉണ്ടായിരിക്കും. അതിനിടയില്‍, അതിഥികള്‍ക്ക് ഒരു ദ്വീപില്‍ ഇറങ്ങാനും ഉച്ചഭക്ഷണം കഴിക്കാനും ആംഗ്ലിംഗ്, ബോട്ടിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും കഴിയും. ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 999 പാക്കേജില്‍, മത്സ്യഫെഡിന്റെ ഞാറക്കലിലെ മത്സ്യ ഫാം സന്ദര്‍ശിക്കാം.

''സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെതും, ഏറ്റവും വലിയ ടൂറിസ്റ്റ് കപ്പലുമാണിത്. മുകളിലെ ഡെക്കിന്റെ മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ നല്‍കുന്ന ഊര്‍ജ്ജത്തിലാണ് കപ്പല്‍ ക്രൂയിസ് ചെയ്യുക'' KSINC ചെയര്‍മാന്‍ ചാക്കോ പറഞ്ഞു. ഇനി 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടൂറിസ്റ്റ് കപ്പല്‍ നിര്‍മിക്കുമെന്ന് KSINC മാനേജിംഗ് ഡയറക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. 'KSINC യുടെ ടൂറിസ്റ്റ് കപ്പലുകളായ സാഗര റാണി I, സാഗര റാണി II എന്നിവ നിലവില്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് കടലിലേക്ക് ടൂറിസ്റ്റ് യാത്രകള്‍ നടത്താറുണ്ട്. ബേപ്പൂരിലെ ഒരു ബോട്ട് ജെട്ടിയുടെ പണി കഴിഞ്ഞാല്‍ അവിടെയും ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കും''.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago