HOME
DETAILS

അറ്റ് ലാൻ്റിക്‌ സമുദ്രം സാക്ഷി

  
backup
April 09 2023 | 18:04 PM

uqbath-bin-nafil-fihrir-atlantic-sea

സാദിഖ് ഫൈസി താനൂർ

പ്രവാചക കാലത്ത് മക്കയിൽ ജനിച്ച വ്യക്തിയാണ് ഉഖ്ബത്ത് ബിൻ നാഫിഇൽ ഫിഹ്രി(റ). പക്ഷേ, പ്രവാചകനെ കാണാനും ആ സഹവാസം സ്വന്തമാക്കാനും സാധിച്ചില്ല. അക്കാരണത്താൽ സ്വഹാബിയായി എണ്ണപ്പെടാറില്ലെങ്കിലും, താബിഈ പ്രമുഖനെന്ന നിലയിൽ ഉഖ്ബ വളരെ സജീവമാണ്. നല്ല ഭക്തനാണ്. സൂക്ഷ്മശാലിയാണ്. പ്രാർഥനക്ക് ഉടൻ ഉത്തരം ലഭിക്കുന്ന സാത്വികനാണ്.


ഇസ്‌ലാമിൻ്റെ പോരാളിയും സൈനികനുമായി ഉഖ്ബ നിറഞ്ഞുനിന്നു. ആദ്യം ഈജിപ്ത് കീഴടക്കാൻ അംറ് ബിൻ ആസ്വ്(റ)ൻ്റെ സഹായിയായി പ്രവർത്തിച്ചു. പിന്നീട് അൾജീരിയ, ലിബിയ, മൊറോക്കോ, തുനീഷ്യ ഉൾപ്പെടുന്ന മഗ്‌രിബ് ദേശങ്ങളെല്ലാം കീഴടക്കി ഇസ് ലാമിന്റേതാക്കി മാറ്റി. രണ്ടു തവണ ആഫ്രിക്കയുടെ ഗവർണറായി. എന്നിട്ടും ഉഖ്ബ തൻ്റെ മുന്നേറ്റം തുടരുക തന്നെയാണ്.
ഇസ്‌ലാമിക സാമ്രാജ്യവും സംസ്കാരവും ലോകമാകെ എത്തിക്കുകയാണ് ലക്ഷ്യം. അങ്ങനെയാണ് ആഫ്രിക്കയിലെ ഓരോ നാടും നഗരവും സ്വന്തമാക്കി ഉഖ്ബ ഇസ്‌ലാമിൻ്റെ വെന്നിക്കൊടി പാറിച്ചത്.

 

 

ഇപ്പോൾ ഉഖ്ബ മൊറോക്കോയിലെ ത്വൻജയിൽ എത്തിയിരിക്കുന്നു. അവിടെ നിന്ന്, തൻജീർ മുനമ്പിൽ നിന്ന് മുന്നോട്ടു നോക്കുമ്പോൾ നേരെ മുന്നിൽ അറ്റ്‌ലാൻ്റിക് മഹാസമുദ്രം! ഇനി കര വഴി മുന്നോട്ടു പോകാൻ രാജ്യങ്ങളില്ല. എല്ലാം അവസാനിച്ചിരിക്കുന്നു. ഇസ്‌ലാമിന്റേതായിരിക്കുന്നു. ഉഖ്ബ തൻ്റെ കുതിരയെ അറ്റ്‌ലാൻ്റിക് സമുദ്രത്തിലേക്ക് ഇറക്കി. മുട്ടോളം വെള്ളത്തിൽ നിൽക്കേ വാനലോകത്തേക്ക് ഇരുകൈകളും ഉയർത്തി ഉഖ്ബ ഇങ്ങനെ പ്രാർഥിച്ചു; "അല്ലാഹുവേ, ഈ മഹാസമുദ്രം എൻ്റെ മുന്നിൽ ഒരു തടസമായി നിന്നില്ലായിരുന്നുവെങ്കിൽ, നിൻ്റെ ദീനിനു വേണ്ടി ഞാൻ ലോകമാകെ കീഴടക്കുമായിരുന്നു. അല്ലാഹുവേ, നീ സാക്ഷി! അല്ലാഹുവേ, നീ സാക്ഷി! അല്ലാഹുവേ, നീ സാക്ഷി".


ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വാർഡ് ഗിബ്ബൻ ഈ രംഗം കുറിച്ചു വച്ചതിങ്ങനെ:
He spurred his horse into the waves, and raising his eyes to heaven, exclaimed: 'Great God! if my course were not stopped by this sea, I would still go on, to the unknown kingdoms of the West, preaching the unity of the holy name, and putting to the sword the rebellious nations who worship another gods than Allah.' പിന്നീട് ഉഖ്ബ അവിടെ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വച്ച്, അൾജീരിയയിലെ ത്വബ്നയിൽ നിന്ന് ബർബേറിയന്മാരുടെ അപ്രതീക്ഷിതമായ ഒളിയാക്രമണമുണ്ടായി. അതിൽ ആ ധീര പോരാളി ഉൾപ്പെടെ 300 മുസ് ലിംകൾ രക്ത സാക്ഷ്യം വരിച്ചു. ആ സ്ഥലം സീദീ ഉഖ്ബ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
(Edward Gibbon;The History of the Decline and Fall of the Roman Empire, Volume 6. Page 79 ഇബ്നു അസീർ: അൽ കാമിൽ 2/187).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago