HOME
DETAILS
MAL
പാവപ്പെട്ട മുസ്ലിം വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നു, മുഖ്യമന്ത്രിയുടെ നിലപാടിനായി
backup
May 30 2021 | 19:05 PM
തിരുവനന്തപുരം: മുസ്ലിം സമുദായം ഞങ്ങള്‍ക്കൊപ്പമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഇതു തെളിയിച്ചുവെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് സ്കോളര്‍ഷിപ്പ് വാങ്ങി മികച്ച പഠനം നേടുന്ന പാവപ്പെട്ട മുസ്ലിം വിദ്യാര്‍ഥികള്‍. കൂടാതെ നാളെ മുതല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. ആറു സ്കോളര്‍ഷിപ്പുകള്‍ക്കും സ്റ്റൈപന്റുകള്ക്കും അപേക്ഷ സ്വീകരിച്ചു തുടങ്ങാനും സമയമായി.
വിധിക്കെതിരേ അപ്പീല്‍ പോയി കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ആറു സ്കോളര്‍ഷിപ്പുകളും ഇല്ലാതാകും. അതേസമയം, വിധി പരിശോധിച്ച് ഇന്നോ, നാളെയോ നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."