HOME
DETAILS

ചരിത്രബോധവും പാഠാവലികളും

  
backup
April 09 2023 | 18:04 PM

historical-sense

സി.കെ അബ്ദുല്‍ അസീസ്

ചരിത്രം വായിക്കുകയോ പഠിക്കുകയോ ചുരുങ്ങിയപക്ഷം പ്രാഥമിക ധാരണകളെങ്കിലും ആര്‍ജിച്ചെടുക്കുകയോ ചെയ്യാത്തവര്‍ ഇന്നത്തെകാലത്ത് സാമാന്യ വിദ്യാഭ്യാസം നേടിയവര്‍ക്കിടയില്‍ ഉണ്ടാകാന്‍ പ്രയാസമാണ്. സ്‌കൂള്‍തലം മുതല്‍തന്നെ പാഠ്യപദ്ധതിയിലുള്‍പ്പെട്ട വിഷയമാണ് ചരിത്രം. സെക്കന്‍ഡറി തലത്തില്‍ സാമൂഹ്യപാഠമെന്ന പേരിലാണ് വിദ്യാര്‍ഥികള്‍ ചരിത്രത്തെ പരിചയപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെത്തുമ്പോഴാണ് ചരിത്രം ഒരു ഐച്ഛികവിഷയമായി മാറുന്നത്.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ക്കുതന്നെ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്തിനാണ്? 'സാമൂഹ്യപാഠം' എന്ന പുസ്തകത്തിന്റെ പേരില്‍ തന്നെ അതിന്റെ ഉത്തരമുണ്ട്. നമ്മള്‍ ഇന്നുകാണുന്ന തരത്തില്‍ ആയിത്തീര്‍ന്നതെങ്ങനെയെന്നും നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലുള്ളതിന്റെയെല്ലാം ഉത്ഭവവും പരിണാമവും പരിക്രമണങ്ങളുമെല്ലാം 'ശാസ്ത്രീയമായി' വിവരിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ ചരിത്രപ്രക്രിയയിലൂടെ നമ്മള്‍ ഉരുത്തിരിഞ്ഞുവന്നതെങ്ങനെയെന്നുമാണ് പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്. 

 

 

പാഠപുസ്തകങ്ങളിലെ ചരിത്രവിവരങ്ങളും വിവരണങ്ങളും ചിലര്‍ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഇപ്രകാരം തിരുത്തലുകള്‍ക്കു വിധേയമാവുന്ന ചരിത്രത്തിന്റെ ചാര്‍ച്ചക്കാരില്‍ ആശങ്കകള്‍ ഉയര്‍ന്നുവരാന്‍ കാരണമിതാണ്. ചരിത്രം തിരുത്താന്‍ പാടില്ലെന്നല്ല. ചരിത്രം ഒരു ശാസ്ത്ര ശാഖായാണെന്നതിനാല്‍തിരുത്തലുകള്‍ വസ്തുനിഷ്ഠവും കാര്യകാരണബന്ധത്തിനു വഴങ്ങുന്നതുമാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചരിത്രശാസ്ത്രം ഭൗതികശാസ്ത്രത്തെ പോലെയോ രസതന്ത്രത്തെ പോലെയോ യാന്ത്രികമാറ്റങ്ങളുടെ അളവും ഗുണവും നോക്കി അപഗ്രഥിക്കാവുന്ന ഒന്നല്ല. മണ്‍മറഞ്ഞ മനുഷ്യജീവിതമാണ് ചരിത്രത്തിന്റെ മുഖ്യപ്രമേയം.

മനുഷ്യരുടെ കര്‍തൃത്വശേഷി, ഉദ്ദേശങ്ങള്‍, അതിന്റെ പരിണിത ഫലങ്ങള്‍ എന്നിവയെല്ലാം കാര്യകാരണബന്ധത്തിലൂടെ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണമായി മുസ് ലിം രാജാക്കന്മാര്‍ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്ന് ആർ.സി മജുംദാര്‍ മുതല്‍ കെ.ഐ ശ്രീവാസ്തവയും കെ.എസ് ലാലും വരെയുള്ള ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഹിന്ദുക്കളില്‍ മതനികുതി (ജസിയ) അടിച്ചേല്‍പ്പിച്ച് ഖജനാവ് നിറച്ചിരുന്നുവെന്നും അവര്‍ സൂചിപ്പിക്കുന്നു. മുസ്‌ലിം ഭരണകാലത്ത് മതനികുതി ഏര്‍പ്പെടുത്തിയിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്.

യുദ്ധഘട്ടങ്ങളില്‍ പരസ്പരം കൊന്നുതള്ളുന്നതല്ലാതെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിന് രേഖകളൊന്നുമില്ല. ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഇതിലേതാണ് ലാഭകരം? ജീവിച്ചിരിക്കുന്നവരില്‍നിന്ന് നികുതി പിരിക്കലോ സാമ്പത്തിക സ്രോതസ് നശിപ്പിക്കലോ? അഞ്ചുനൂറ്റാണ്ട് മുസ്‌ലിം ഭരണത്തിനടിപ്പെട്ടിട്ടും ഭരണകേന്ദ്രങ്ങളായിരുന്ന ഡല്‍ഹിയിലും ആഗ്രയിലൊന്നും ഇരുപത് ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിച്ചിരുന്നില്ല. (Richard Eutor, Margrett pernau). ചരിത്രപുസ്തകങ്ങള്‍ തിരുത്തിയാലും ഇല്ലെങ്കിലും ചരിത്രം പറയാന്‍ എപ്പോഴും തെളിവുകള്‍ ആവശ്യമാണ്. 

 

 

ചരിത്രബോധമെന്നത് ചരിത്രപാഠാവലികള്‍ അതേപടി പഠിക്കുന്നതിലൂടെയോ, പഠിപ്പിക്കുന്നതിലൂടെയോ മാത്രം ആര്‍ജിച്ചെടുക്കാവുന്ന ഒന്നല്ല. അക്കാദമികമായും അനക്കാദമികമായും ചരിത്രബോധത്തിന് ബഹുവിധത്തിലുള്ള നിര്‍വചനങ്ങള്‍ ലഭ്യമാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍, ചരിത്രത്തിന്റെ ചലനഗതി മനസിലാക്കാനും അതിന്റെ തുടര്‍ച്ചകളെയും വിച്ഛേദനങ്ങളെയും വര്‍ത്തമാനകാല ജീവിതപരിസരത്തില്‍ നിന്നുകൊണ്ട് വിലയിരുത്താനും ഭൂതവും വര്‍ത്തമാനവും ഭാവിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ എന്നൊക്കെ തിരിച്ചറിയാനുള്ള വ്യക്തികളുടെ ശേഷിയെയാണ് ചരിത്രബോധം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചരിത്രബോധത്തിന്റെ പ്രകടിതരൂപം സാമൂഹ്യപ്രയോഗമാണ്. പ്രയോഗത്തിന്റെ സൈദ്ധാന്തിക പരികല്‍പനകളില്‍ പൂര്‍വനിഷ്ഠമായ ആശയങ്ങളായിട്ടാണ് ചരിത്രം വര്‍ത്തമാനകാലത്തിലേക്കു കടന്നെത്തുന്നത്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണ് ചരിത്രബോധത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രയോഗത്തിന്റെ ആശയങ്ങള്‍ ഇന്ത്യന്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നത്. ലോകചരിത്രത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച് പാശ്ചാത്യ വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ പരിജ്ഞാനമായിരുന്നു അതിന്റെ മുഖ്യ പ്രേരകശക്തി. ബംഗാളില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ഉയര്‍ന്നുവന്ന അഭ്യസ്തവിദ്യര്‍ക്കിടയില്‍ രൂപമെടുത്ത രാഷ്ട്രീയാഭിവാഞ്ഛകളിലൂടെയാണത് അത് പുറത്തുവന്നത്. 

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവവും അവരില്‍ അങ്കുരിച്ച ദേശീയബോധത്തിന്റെ രാഷ്ട്രീയപ്രകടനങ്ങളുമാണ് പാശ്ചാത്യവിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുത്ത ചരിത്രബോധത്തെ സാമൂഹ്യപ്രയോഗക്ഷമമായ ഒരാശയമായി പരിവര്‍ത്തിപ്പിച്ചത്. എന്നാല്‍ആശയം മുഴുവന്‍ ഇന്ത്യക്കാരുടെയും ഭാവിയെ സംബന്ധിച്ചുള്ള സങ്കല്‍പങ്ങളെ പ്രതിനിധാനം ചെയ്യുന്ന രൂപത്തിലല്ല വിഭാവനം ചെയ്യപ്പെട്ടത്.

ബ്രിട്ടിഷ് കൊളോണിയലിസം ഇന്ത്യയില്‍ പരമാധികാരം സ്ഥാപിച്ചതോടെ തൊട്ടുമുമ്പുണ്ടായിരുന്ന മുഗള്‍ ഭരണത്തിലെ ഭരണവര്‍ഗങ്ങളും അനുബന്ധ വര്‍ഗങ്ങളുമായിരുന്ന സവര്‍ണ ഹിന്ദുക്കളിലും മുസ് ലിം വരേണ്യവര്‍ഗത്തിനിടയില്‍ നിന്നുമാണ് അധികാര പങ്കാളിത്തത്തെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചുമുള്ള ആശയങ്ങള്‍ അനുക്രമം വികസിച്ചുവന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവകാലം മുതല്‍തന്നെ പൂര്‍വകാലഹിന്ദു-മുസ്‌ലിം ഭരണവര്‍ഗങ്ങള്‍ക്കിടയിലെ അവകാശവാദങ്ങള്‍ പ്രഥമസ്ഥാനം കൈയടക്കുകയാണുണ്ടായത്.വിഭാഗങ്ങളുടെ വര്‍ഗതാല്‍പര്യങ്ങളാണ് പിന്നീട് മതതാല്‍പര്യങ്ങളുടെ പരിവേഷത്തില്‍ രംഗത്തുവന്നത്.

 

 

ഹിന്ദു സമൂഹത്തിനുള്ളിലുംഅധികാരത്തര്‍ക്കം രൂക്ഷമായി. ഈസ്റ്റിന്ത്യാകമ്പനിയുടെ ദല്ലാളന്മാരായി പ്രവര്‍ത്തിച്ച് സമ്പത്തൊരുക്കൂട്ടുകയും 1783ലെ ഭൂനിയമവ്യവസ്ഥ ഉപയോഗിച്ച് ചെറുകിട ജമീന്ദാര്‍മാരെ പാപ്പരീകരണത്തിലെത്തിക്കുകയും ചെയ്ത സവര്‍ണരിലെ സമ്പന്നരും ഇടത്തരക്കാരും തമ്മിലുള്ള വൈരുധ്യവും രൂക്ഷമായി.സംഘര്‍ഷത്തില്‍ ഹിന്ദുസമൂഹത്തിന്റെ മുഴുവന്‍ നേതൃത്വം അവകാശപ്പെടാന്‍ യോഗ്യരും യൂറോപ്പില്‍ വിപ്ലവം സൃഷ്ടിച്ച അഭ്യസ്തവിദ്യ ബുദ്ധിജീവികള്‍ക്ക് തുല്യരുമായ മധ്യവര്‍ഗമാണ് തങ്ങളെന്ന് സ്ഥാപിച്ചെടുത്തുകൊണ്ടാണ്സവര്‍ണ മധ്യവര്‍ഗം അവരുടെ ആധിപത്യം നിലനിര്‍ത്തിയത്. ഇവരില്‍ നിന്നാണ് ദേശീയ ചരിത്രകാരന്മാര്‍ പിറവികൊണ്ടത്. 'വന്‍കിട ജമീന്ദാര്‍മാര്‍ക്കു താഴെയും സാധാരണ കര്‍ഷകര്‍ക്കു മുകളിലും' സ്ഥിതി ചെയ്യുന്നവരായിട്ടാണ് സുമിത് സര്‍ക്കാര്‍ ഇവരുടെ വര്‍ഗവിശകലനം നടത്തുന്നത്. ബംഗാളി ഭദ്രലോകുകളെ (അഭ്യസ്തവിദ്യരായ സവര്‍ണ ഇടത്തരം കാണാക്കുടിയാന്മാരെ) ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ദേശീയമാതൃകയായിട്ടാണ് സുമിത് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. (sumit sarkar. Modern India 2014)

സവര്‍ണ ഭൂപ്രഭുത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരേ രാജ്യത്തെ സാധാരണ ഹിന്ദു- മുസ്‌ലിം ജനവിഭാഗങ്ങളില്‍ അന്തര്‍ഭവിച്ചുനില്‍ക്കുകയും ചിലപ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്ന അസന്തുഷ്ടിയെയും കലാപബോധത്തെയും മതവികാരമുപയോഗിച്ച് ദുര്‍ബലമാക്കുക എന്ന ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. 

ഒരുഭാഗത്ത്, സവര്‍ണപക്ഷം പിടിക്കുന്ന ചരിത്രകാരന്മാര്‍ മുഗള്‍ ഭരണകാലഘട്ടത്തെ ഹൈന്ദവജനത അഭിമുഖീകരിച്ചുകൊണ്ടിരുന്ന സമസ്ത പ്രശ്‌നങ്ങളുടെയും കാരണമായി ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, മറുഭാഗത്ത് മുഗള്‍ ഭരണത്തിന് സ്തുതിപാടുകയും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുവര്‍ണകാലഘട്ടമായി അതിനെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇപ്രകാരം ചരിത്രബോധത്തെ സാമുദായികവും വര്‍ഗപരവുമായ താല്‍പര്യങ്ങളുടെ നിവൃത്തിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതില്‍ ഇരുകൂട്ടരും ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ എഴുതിവച്ച ചരിത്രപുസ്തകങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചത്. 

അതേസമയം, ഈ സവര്‍ണ രാഷ്ട്രീയതാല്‍പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബ്രാഹ്മണ മേധാവിത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ന്നുവന്നതും ഈകാലത്ത് തന്നെയാണ്. മഹാരാഷ്ട്രയില്‍ മഹാത്മാ ജ്യോതിഭാഫൂലെയാണ് ബ്രാഹ്മണിസത്തിനും ജാതിവ്യവസ്ഥക്കുമെതിരേ ജനകീയ കലാപത്തിന് ആഹ്വാനം ചെയ്തത്. ലോകോത്തര ദാര്‍ശനികരില്‍ ഉള്‍പ്പെടുത്താവുന്ന ഫൂലെയുടെ രാഷ്ട്രീയചിന്തകള്‍ ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നാണ് ഊര്‍ജം സംഭരിച്ചത്. രാജ്യത്തിന്റെ മോചനം സാധ്യമാവണമെങ്കില്‍ ബ്രാഹ്മണിസത്തിന്റെ അധികാരദുര്‍ഗങ്ങള്‍ തുടച്ചുനീക്കണമെന്നും മുഴുവന്‍ ജനതയുടെയും വിമോചനത്തിനുവേണ്ടിയുള്ളവിപ്ലവപോരാട്ടത്തിന് ശൂദ്ര-ആദിശൂദ്ര വിഭാഗങ്ങള്‍ നേതൃത്വം നല്‍കണമെന്നുമാണ് മഹാത്മാ ഫൂലെ ആഹ്വാനം ചെയ്തത്. 

സവര്‍ണ മധ്യവര്‍ഗം പഠിച്ച ചരിത്രം തന്നെയാണ് മഹാത്മാ ഫൂലെയും പഠിച്ചത്. പക്ഷേ, അത് ചരിത്രബോധമായി വികസിപ്പിച്ചെടുക്കുന്നതില്‍ സവര്‍ണ ഹിന്ദു-മുസ്‌ലിം സാമുദായികവാദികള്‍ക്കും ഫൂലെക്കുമിടയിലുള്ള അന്തരം സുവ്യക്തമാണ്. സാമൂഹ്യ നന്മയിലധിഷ്ഠിതമായ രാഷ്ട്രീയവിഭാവനകളും മനുഷ്യര്‍ക്കിടയിലെ തുല്യതയും സമൂഹത്തില്‍ നിരന്തരം നിലനിന്നുപോരേണ്ട നീതിബോധത്തെ കുറിച്ചുള്ള ആത്മബോധവുമാണ് ഫൂലെയുടെ ചരിത്രബോധത്തെ സവിശേഷമാക്കുന്നത്. ചരിത്രബോധത്തിന്റെ സാമൂഹ്യപ്രയോഗം പ്രതിലോമരൂപം പ്രാപിക്കുന്നതിനെ ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കണമെങ്കില്‍ പാഠാവലികള്‍ മാത്രം പോരാ; നല്ല അധ്യാപകരും വേണം. മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതവീക്ഷണവും രാഷ്ട്രീയബോധവും ചരിത്രത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ അനിവാര്യഘടകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago