HOME
DETAILS
MAL
യു.പിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളുന്ന ദൃശ്യം പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍
backup
May 30 2021 | 20:05 PM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്കു തള്ളുന്ന ദൃശ്യം പുറത്തായി. ഇതുമായി ബന്ധപ്പെട്ട് പൊലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ബല്റാംപൂര് ജില്ലയിലെ കോട്ട്വാലിയിലാണ് സംഭവം. പി.പി.ഇ സ്യൂട്ട് ധരിച്ചൊരാളും മറ്റൊരാളും ചേര്‍ന്ന് മൃതദേഹം രപ്തി നദിയിലേക്കു തള്ളുന്ന 45 സെക്കന്‍ഡ് വിഡിയോ വഴിയെപ്പോയൊരാളാണ് കാറിലിരുന്ന് പകര്‍ത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലിസ് കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിദ്ധാര്‍ഥനഗര്‍ സ്വദേശി പ്രേംനാഥ് മിശ്രയുടെ മൃതദേഹമാണ് നദിയില്‍ വലിച്ചെറിഞ്ഞതെന്ന് പൊലിസ് അറിയിച്ചു.കൊവിഡ് ബാധിച്ച് മെയ് 25ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രേംനാഥ് 28ന് മരിച്ചു. തുടര്‍ന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊവിഡ് പ്രോട്ടോക്കോളനുസരിച്ചാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ വിജയ് ബഹദൂര്‍ സിങ് പറഞ്ഞു. സജ്ഞയ് കുമാര്‍ ശുക്ല, മനോജ് കുമാര്‍ ശുക്ല എന്നിവരാണ് അറസ്റ്റിലായത്. സജ്ഞയ് കുമാറാണ് ആശുപത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുപോയത്. രപ്തി നദിക്കരയിലുള്ള ശ്മശാനത്തില്‍ സംസ്കരിക്കാനെന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നും വിജയ് ബഹദൂര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."