HOME
DETAILS

കുഴല്‍പ്പണക്കേസ്: ബി.ജെ.പി  പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

  
backup
May 30 2021 | 20:05 PM

52135471-2
 
 
വാടാനപ്പള്ളി (തൃശൂര്‍): കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലുണ്ടായ പോര് തെരുവിലേക്ക്. കൊവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. 
 
കേസില്‍ ബി.ജെ.പിയിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെച്ചൊല്ലിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വാടാനപ്പള്ളി ബീച്ച് സ്വദേശി കണ്ടന്‍ചക്കി വീട്ടില്‍ ഹിരണി(27)നാണ് വയറിനു താഴെ കുത്തേറ്റത്. ഹിരണിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃത്തല്ലൂര്‍ ഗവ. ആശുപത്രിയില്‍ വാക്‌സിനെടുക്കാന്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കുഴല്‍പ്പണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്ത് താമസിക്കുന്ന ബി.ജെ.പി ജില്ലാ ട്രഷറര്‍ക്കും പഞ്ചായത്ത് അംഗത്തിനും പങ്കുള്ളതായി വാടാനപ്പള്ളി ബീച്ച് വ്യാസനഗറിലെ ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗവും സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് നടത്തിയിരുന്നു. ഇതിനിടയിലാണ് വ്യാസനഗര്‍ ഗ്രൂപ്പില്‍പെട്ട പാര്‍ട്ടി പ്രവര്‍ത്തകരായ ഹരിപ്രസാദ്, ഹിരണ്‍ എന്നിവര്‍ കൊവിഡ് വാക്‌സിനെടുക്കാനെത്തിയത്. ഇതേസമയം എതിര്‍ഗ്രൂപ്പിലെ ഏഴാം കല്ല് സ്വദേശികളായ സഹലേഷ്, സഫലേഷ്, രജു എന്നിവരും വാക്‌സിനെടുക്കാന്‍ എത്തിയിരുന്നു. ഹരിപ്രസാദും എതിര്‍ഗ്രൂപ്പുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ അടിപിടി കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷ വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലിസ് ഉടന്‍ പാഞ്ഞെത്തിയെങ്കിലും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago