കെ ടെറ്റ് ഫലം വൈകുന്നു; ഉദ്യോഗാര്‍ഥികള്‍ക്ക് അവസരനഷ്ടം
കോഴിക്കോട്: അധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റ് ഫലം വൈകുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് താല്‍ക്കാലിക നിയമനങ്ങളില്‍ ജോലിക്കു കയറാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. പരീക്ഷ കഴിഞ്ഞ് ഒരു മാസമാകാറായിട്ടും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
നാളെ തുറക്കുന്നതിനാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും ഒഴിവുള്ള അധ്യാപക തസ്തികകളിലേക്കുള്ള നിയമനം നടക്കുകയാണ്. അവശേഷിക്കുന്ന സ്‌കൂളുകളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ നിയമനം പൂര്‍ത്തിയാക്കും.
ഫലം നീളുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്‌കൂളുകളില്‍ താല്‍ക്കാലിക നിയമന സാധ്യത ഇല്ലാതാക്കും. കെ ടെറ്റ് നേടിയവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കൂ.
ഫലം വൈകുന്നത് എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനും തടസമാവുന്നുണ്ട്.
സമന്വയ പോര്‍ട്ടല്‍ വഴിയാണ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം നേടുന്നത്. ജൂണ്‍ 15നു മുമ്പ് അധ്യാപകരുടെ പൂര്‍ണ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൊവിഡിനു ശേഷം തുറക്കുന്നതിനാല്‍ കുട്ടികളുടെ അധ്യയനം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."