HOME
DETAILS

ലക്ഷദ്വീപ് കില്‍ത്താനില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് കൊവിഡ്; താമസിപ്പിച്ചിരുന്നത് ഒരു ഹാളില്‍

  
backup
May 31 2021 | 03:05 AM

national-one-person-tested-positive-among-arrested-in-lakshadweep-2021

കവരത്തി: ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ചതിന് കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റിലായവരെല്ലാം ഒന്നിച്ചാണ് താമസിച്ചിരുന്നത്.

കില്‍ത്താന്‍ ദ്വീപിനെതിരെയുള്ള കലക്ടറുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ കലക്ടറുടെ കോലം കത്തിച്ചത്. ആദ്യം 12 പേരെയും ഇന്നലെ 11 പേരെയുമാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

കില്‍ത്താന്‍ ദ്വീപില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയവരെ കാണാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി.

കില്‍ത്താന്‍ ദ്വീപില്‍ നിന്ന് ലക്ഷദ്വീപ് കില്‍ത്താന്‍ ദ്വീപ് ലഹരിമാഫിയയുടെ കേന്ദ്രമാണെന്നതുള്‍പെടെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍രെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നു. പിന്നാലെയായിരുന്നു അറസ്റ്റ് നടന്നത്.

അറസ്റ്റ് ചെയ്ത ദിവസം തന്നെ റിമാന്‍ഡ് ചെയ്‌തെങ്കിലും അവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത കമ്മ്യൂണിറ്റി ഹാളിലാണ് പാര്‍പ്പിച്ചത്. ഇന്നലെ അറസ്റ്റ് ചെയ്ത 11 പേരെയും ഇതേ കമ്യൂണിറ്റി ഹാളിലാണ് റിമാന്‍ഡിലാക്കിയത്. സാമൂഹിക അകലം പോലുമില്ലാതെയാണ് താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago