'ഇന്നലെ കശ്മിര്‍, ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം; സംഘ്പരിവാര്‍ ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ക്കിഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരും': പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വളരെ സമാധാനപ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയ്ക്കു നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകും. പാര്‍ലമെന്റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടുവന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘപരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതി അംഗീകരിച്ചുകൊണ്ട് ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."