HOME
DETAILS

പ്രവചാക ജീവിതത്തിലെ സന്ധിയും സമാധാനവും

  
backup
April 10 2023 | 19:04 PM

peace-and-harmony-in-prophetic-life
വെള്ളിപ്രഭാതം റാഷിദ് ഫൈസി മർജാനി മദീനയിലേക്ക് പ്രവാചകൻ കടന്നുവന്ന് അഞ്ചാണ്ടുകൾ പിന്നിട്ട ഘട്ടം. ഖൻദഖ് യുദ്ധം കഴിഞ്ഞതിൽ പിന്നെ ഖുറൈശികളെ ഭയം മൂടിത്തുടങ്ങി. ഹിജ്‌റ ആറ്, ദുൽഖഅദ് മാസത്തിൽ (AD 628 മാർച്ച്) 1500 അനുചരന്മാരുമായി നബി തങ്ങൾ തന്റെ ജന്മദേശമായ മക്കയിലേക്ക് ഉംറ നിർവഹിക്കാനായി പുറപ്പെടുമ്പോഴേക്കും മക്കയെ അക്രമിക്കാൻ മുഹമ്മദും കൂട്ടരും വരുന്നെന്ന കിംവതന്തികളെ തുടർന്ന് യുദ്ധസന്നാഹങ്ങൾ ഒരുക്കാൻ ഖുറൈശികൾ തയാറെടുത്തു. അസ്ഫാൻ എന്ന പ്രദേശത്ത് എത്തിയപ്പോൾ വിഷയമറിഞ്ഞ് പ്രവാചകൻ മദീന-മക്ക പ്രധാന പാതകൾ ഒഴിവാക്കി ഹുദൈബിയയിൽ എത്തിച്ചേർന്നു. മറുവശത്ത് ഖുറൈശികളും. കാര്യത്തിന്റെ വ്യക്തത തേടി ഖുറൈശികൾ ദൂതന്മാരെ മുസ്ലിം പക്ഷത്തേക്ക് അയച്ചു- ഖുസാഅ ഗോത്രക്കാരനായ ബദീൽ ബിൻ വർഖാഅ, മിക്‌രിസ് ബിൻ ഹഫ്‌സ്, ഹുലൈസ് ബിൻ അൽഖമ. കഅ്ബ സന്ദർശനം മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിനല്ലെന്നുമായിരുന്നു മറുപടി. വിശ്വാസം മതിവരാതെ സഖീഫ് ഗോത്രക്കാരനായ ഉർവത് ബിൻ മസ്ഊദിനെ പറഞ്ഞയച്ചെങ്കിലും അതുതന്നെയായിരുന്നു മറുപടി. ഇതിനിടയിലാണ് ശത്രുപക്ഷത്തു നിന്നുള്ള ചില ആളുകൾ മുസ്ലിം സംഘത്തിലേക്ക് നുഴഞ്ഞുകയറുകയും പിടിക്കപ്പെട്ടെങ്കിലും സമാധാനപരമായി എല്ലാവരെയും തിരിച്ചയക്കുകയും ചെയ്യുന്നത്. സംഭ്രമം തീർക്കാൻ ഔദ്യോഗികമായി ആഗമന ഉദ്ദേശ്യം വിവരിക്കാൻ ആദ്യം ഹിറാസ് ബിന് ഉമയ്യയെ അയച്ചു. പക്ഷേ, അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയുമാണ് ഖുറൈശികൾ ചെയ്തത്. നബി തങ്ങൾ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)നെ ശത്രുപക്ഷത്തേക്ക് വീണ്ടും അയച്ച് ഖുറൈശി പ്രമുഖരെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഒരു നിലക്കും ഈ വർഷം ഉംറ ചെയ്യാൻ അനുവദിക്കുകയില്ല. വേണമെങ്കിൽ താങ്കൾക്ക് ത്വവാഫ് ചെയ്ത് മടങ്ങാം അവർ പറഞ്ഞു. നബി(സ്വ) ത്വവാഫ് ചെയ്യാതെ ഞാൻ ത്വവാഫ് ചെയ്യാൻ തയ്യാറല്ല- ഉസ്മാൻ(റ) മറുപടി നൽകി. അതിനിടയിൽ തിരിച്ചുവരവ് വൈകിയപ്പോൾ ഉസ്മാൻ(റ) വധിക്കപ്പെട്ടു എന്ന വ്യാജ പ്രചാരണമുണ്ടായപ്പോഴാണ് 'ബൈഅത്തു റിസ്വാൻ' നടക്കുന്നത്. ഇസ്ലാമിക ചരിത്രത്തിന്റെ പ്രൗഢ അധ്യായം ഹുദൈബിയ സന്ധി വാതിൽ തുറന്നു. സുഹൈൽ ബിൻ അംറ് നബിയെ സമീപിച്ച് നിബന്ധനകൾ മുന്നോട്ടുവച്ചു. ഏകപക്ഷീയ നിബന്ധനകൾക്ക് നബി സമ്മതം മൂളിയതോടെ സ്വഹാബത്ത് ക്ഷുഭിതരായി. മാന്യതയുടെ അതിർവരമ്പുകൾ തകർത്തെറിഞ്ഞ ഉടമ്പടി വകുപ്പുകൾ. എഴുതാൻ അലി(റ)നെ വിളിച്ചു. 'ബിസ്മില്ലാഹി റഹ്മാനി റഹീം'( അല്ലാഹുവിന്റെ നാമത്തിൽ) എഴുതിത്തുടങ്ങി. ഏതാണീ റഹ്മാൻ? സുഹൈലിന്റെ ചോദ്യമുയർന്നു. നബി തങ്ങൾ വെട്ടാൻ ആജ്ഞാപിച്ചു. 'മുഹമ്മദ് റസൂലുല്ല' കരാർ പ്രാരംഭം കുറിച്ചു. 'നീ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നില്ലല്ലോ? സുഹൈൽ എതിർവാദമുന്നയിച്ചു. 'റസൂലുല്ല മായച്ച് മുഹമ്മദ് ബിൻ അബ്ദുല്ല എന്നാക്കൂ അലി' നബി തങ്ങൾ അരുളി. പക്ഷേ, 'അല്ലാഹുവാണേ സത്യം, ഞാൻ മായ്ക്കുകയില്ലെന്ന' അലി(റ) യുടെ ശപഥം കാരണം പേന നബി തങ്ങൾ വാങ്ങി, ഉമ്മിയായ പ്രവാചകന്ന് സ്ഥലം കാണിച്ചു കൊടുത്തു. അവിടുത്തെ തൃക്കരങ്ങൾ ആ നാമം വെട്ടിക്കളഞ്ഞു. അക്ഷമനായ ഉമർ(റ) അബൂബക്കർ സിദ്ധീഖ്(റ)ന്റെ അരികിലേക്ക് ചെന്നു. 'അബൂബക്കർ, പ്രവാചകൻ അല്ലാഹുവിന്റെ ദൂതർ തന്നെയല്ലേ?. അതെ. പിന്നെ എന്തിനാണ് നമ്മൾ ഇത്ര നിന്ദ്യമായി നിന്നുകൊടുക്കുന്നത്? 'ഉമർ, അല്ലാഹുവിന്റെ റസൂലിന്റെ കൽപനകളേയും താക്കീതുകളേയും അനുസരിക്കുക, അവിടുന്ന് അല്ലാഹുന്റെ ദൂതർ തന്നെയാണ്'- വൈകാരികതക്ക് മുമ്പിൽ സംയമനത്തിന്റെ കവചം തീർത്തു അബൂബക്കർ സിദ്ധീഖ് (റ). 'നമ്മൾ സത്യവും ശത്രുക്കൾ അസത്യവുമല്ലേ?'- നബിയോട് ചോദിക്കപ്പെട്ടു. അക്ഷമരായ തന്റെ സഹചാരികളെ പ്രവാചകർ ശാന്തമാക്കി, 'ഞാൻ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. അവന്റെ കൽപനകളോട് എതിര് പ്രവർത്തിക്കുയോ അല്ലാഹു എനിക്ക് നഷ്ടങ്ങൾ വരുത്തുകയോ ചെയ്യില്ല'. വൈകാരികതക്കപ്പുറം വിവേകം കവിഞ്ഞുനിന്ന് കാലം സ്വർണ ലിപികളാൽ കോറിയിട്ട നേരം. എല്ലാവരോടും കൊണ്ടുവന്ന മൃഗത്തെ അറുത്ത് ദാനം ചെയ്ത് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാൻ കൽപിച്ചു. പക്ഷേ, സ്വഹാബത്ത് എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായിനിന്നു. പ്രവാചകർ തന്നെ ആദ്യം മൃഗത്തെ അറുത്ത് ഇഹ്‌റാമിൽ നിന്ന് ഒഴിവായി. അനുസരണയുള്ള അനുയായി വൃന്ദം അതേറ്റു ചെയ്തു. കാലചക്രം യവനികയ്ക്കുള്ളിലേക്ക് മറഞ്ഞുകൊണ്ടേയിരുന്നു. പത്ത് വർഷത്തെ യുദ്ധവിലക്ക് കാരണം ജനങ്ങൾ പരസ്പരം ഇടപഴകാൻ തുടങ്ങി, ഇസ്ലാമിനെ അടുത്തറിഞ്ഞ് ഹിദായത്ത് പുൽകി, ഹുദൈബിയയിൽ അക്രമത്തിന് നേതൃത്വം നൽകിയ ഖാലിദ് ബിൻ വലീദടക്കം പലരും മുസ്ലിമായി, റോം-പേർഷ്യാ രാജാക്കന്മാർക്ക് നബി തങ്ങൾ കത്തുകളെഴുത്തി, സമാധാനസന്ധിയുടെ പ്രതിഫലന കിരണങ്ങൾ ഓരോന്നായി വിടർന്നു തുടങ്ങി. 'നല്ലതും ചീത്തയും തുല്യമല്ല; ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മിൽ ശത്രുതയുണ്ടോ അവൻ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലർക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല'(വിശുദ്ധ ഖുർആൻ 41:34,35). പ്രതികരണത്തിന്റെ രീതിശാസ്ത്രം ഖുർആൻ പറയുന്നതിങ്ങനെയാണ്. നന്മകൊണ്ട് നേരിടുകയാണ് ഇസ്ലാമിക ഭാഷ്യമെന്ന് സാരം. ഇരവാദം പൊലിപ്പിച്ച് പേടിപ്പിച്ച് പ്രതീക്ഷ നശിപ്പിച്ച് ചാവേറുകളെ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങൾ വലിച്ചെറിഞ്ഞത് കരുണ കാണിക്കാൻ പഠിപ്പിച്ച മുത്ത് നബിയുടെ പാഠങ്ങളാണ്. തീവ്ര ചിന്തയോടെ വിളിക്കുന്ന 'കൂലൂ തക്ബീറിന്ന്' ഞങ്ങളുടെ ആറ്റലായ മുത്ത് നബിയുടെ അല്ലാഹുവുമായി ബന്ധമില്ലെന്ന് പറയാനുള്ള സ്‌പൈസ് കൂടി ഇത്തരക്കാർ ഇല്ലാതാക്കുമോ എന്നാണ് ഇവിടുത്തെ മഹാഭൂരിപക്ഷം വിശ്വാസികളും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വിശ്വാസിക്ക് പ്രതിസന്ധികളൊഴിഞ്ഞ കാലം ഇസ്ലാമിക ചരിത്രത്തിലുണ്ടാവില്ല. പ്രശ്‌നങ്ങളും പ്രയാസങ്ങളും മനുഷ്യന്റെ കൂടെപ്പിറപ്പുകളാണ്. പരീക്ഷണങ്ങളിൽ പതറി തെന്നിത്തെറിച്ച് തോറ്റുപോവരുത്. പിടിച്ചുനിൽക്കുക, പ്രതിസന്ധികളെ ക്ഷമിച്ച് പാരത്രികമായി ജയിക്കാനുള്ള വഴികളാക്കിമാറ്റണം. ഓർക്കുക, 'സ്രഷ്ടാവായ അല്ലാഹു, കഷ്ടപ്പാടനുഭവിച്ച് ക്ഷമിച്ച് കഴിയുന്നവരോടൊപ്പമുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago