HOME
DETAILS

ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൂടേ?

  
backup
May 31 2022 | 20:05 PM

chief-minister-kerala664654-2022

ഭരണകൂടങ്ങള്‍ വിമര്‍ശനങ്ങളെ ചെറുക്കാന്‍ ഭരണസംവിധാനങ്ങളെ പോലും ദുരുപയോഗം ചെയ്യുമ്പോള്‍ കോടതികളുടെ ഇടപെടലുകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇതില്‍ ഏറ്റവും അവസാനത്തേതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഭരണനേതാക്കളെ വിമര്‍ശിക്കാന്‍ ഏത് പൗരനും അവകാശമുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള 'അച്ചടക്ക നടപടികള്‍' തുടരുന്ന സാഹചര്യത്തിലാണ് ഈ നിരീക്ഷണത്തിന് പ്രസക്തിയേറുന്നത്. സ്വന്തം 'പ്രജ'കള്‍ക്ക് രാജാവിനെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്ന ഫ്യൂഡല്‍ മനോഗതി ജനാധിപത്യ ഭരണക്രമത്തിലും ചിലര്‍ തുടരുന്നുവെന്നാണ് ഇത്തരം സസ്‌പെന്‍ഷനുകളും അച്ചടക്ക നടപടികളും അടിവരയിട്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കാതെ ശ്രദ്ധിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. വിമര്‍ശനം അതിരുവിട്ടാല്‍ നടപടികളെടുക്കാന്‍ ശക്തമായ സൈബര്‍ നിയമങ്ങളുള്ള നാടുകൂടിയാണ് നമ്മുടേത്. ഇതിനപ്പുറം വിമര്‍ശകരുടെ വായ മൂടിക്കെട്ടാന്‍ ഭരണനേതൃത്വങ്ങള്‍ ഇത്തരം പോസ്റ്റുകളും മറ്റും ആയുധമാക്കുന്നത് അപകടകരം തന്നെയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി സര്‍ക്കാര്‍ ജീവനക്കാരാണ് ഇത്തരത്തിലുള്ള അച്ചടക്ക നടപടികള്‍ നേരിട്ടത്. ഈ അച്ചടക്ക നടപടികളെല്ലാം പരിശോധിച്ചാല്‍ ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ വിരോധത്തിന്റെ അംശമുണ്ടെന്നും വ്യക്തമാകും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട് ജില്ലയിലെ ഒരു പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിന് സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത് പോസ്റ്റിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള കമന്റുകള്‍ക്കും പ്രതികരണങ്ങള്‍ക്കുമെല്ലാം നിമിഷങ്ങള്‍ മാത്രമാണ് ആയുസ്. അത്രവേഗം സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകളും സംവാദങ്ങളും ഇടംപിടിക്കും. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഷെയര്‍ ചെയ്ത പോസ്റ്റിന്റെ പേരില്‍ പോലും നടപടികളിലേക്ക് നീങ്ങുന്നത് എത്ര ആശങ്കയുളവാക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. പൊതുഭരണ വകുപ്പിലെ അറ്റന്‍ഡര്‍ എ. മണിക്കുട്ടനെതിരേയാണ് നടപടി. അക്രമരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള ട്രോളാണ് മണിക്കുട്ടന്‍ സെക്രട്ടേറിയറ്റിലെ അറ്റന്‍ഡര്‍മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഷെയര്‍ ചെയ്തത്. മണിക്കുട്ടന്‍ മാത്രമല്ല, ഇതിനും മുമ്പ് ചില പൊലിസുകാര്‍ക്കും അധ്യാപകര്‍ക്കും സമൂഹമാധ്യമങ്ങളിലുടെ ഭരണനേതൃത്വത്തെ വിമര്‍ശിച്ചതിന് നടപടി നേരിട്ടിട്ടുണ്ട്. വിമര്‍ശനങ്ങളോടുള്ള ഭരണാധികാരികളുടെ അസഹിഷ്ണുത നാള്‍ക്കുനാള്‍ കൂടി വരുന്നതാണ് ഇത്തരം കടുത്ത നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മേല്‍ ഉദ്യോഗസ്ഥരെയോ അപകീര്‍ത്തിപ്പെടുത്തി എന്നത് നടപടിയെടുക്കാനുള്ള കാരണത്തില്‍ ഒന്നു മാത്രവുമാകാറുണ്ട്. പലതിനും പിന്നില്‍ മറ്റു ചില രാഷ്ട്രീയവുമുണ്ടാകും. ഇതിന് ഉദാഹരണമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട പഞ്ചായത്ത് ജീവനക്കാരന്‍. വയലിലെ ചെളി പുരളാതിരിക്കാന്‍ കാലില്‍ സുരക്ഷാ ഷൂസും കൈയുറയും ധരിച്ച് ഞാറുനട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ട്രോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനായിരുന്നു ഒരു വര്‍ഷത്തിന് ശേഷം പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തത്. 2018 നവംബറിലായിരുന്നു സംഭവം. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനായിരുന്നു നടപടി നേരിട്ടത്. 2016 ലാണ് ജയരാജന്‍ ഫേസ്ബുക്കില്‍ വിവാദ ട്രോള്‍ ഷെയര്‍ ചെയ്തത്. അന്നൊന്നും നടപടിയിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് പ്രാദേശിക സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു നടപടിക്ക് പിന്നിലെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. അതിന് കാരണവുമുണ്ട്. പയ്യന്നൂര്‍ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരനെ 2010ല്‍ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജയരാജന്റെ മാതാവ് കോടതിയെ സമീപിച്ചു. ഇതിന്റെ വിരോധമാണ് സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനയുടെ നേതാവ് കൂടിയായ ജയരാജന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ ഇടയാക്കിയത്. മറ്റാരോ പോസ്റ്റ് ചെയ്ത ട്രോള്‍ ജയരാജന്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തത്. എന്നിട്ടും കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെ ഒരു വര്‍ഷത്തിനുശേഷം സസ്‌പെന്‍ഡ് ചെയ്തു.
ഇത്തരത്തിലാണ് ഏറെ 'സമൂഹമാധ്യമ അപകീര്‍ത്തി'കളുടെയും പിന്നാമ്പുറ കഥ. ചുരുക്കം ചിലര്‍ മാത്രമുള്ള വാട്‌സ്ആപ്പ് കൂട്ടായ്മയിലോ ഫേസ്ബുക്കിലോ പ്രചരിപ്പിക്കുന്ന പരിഹാസ ട്രോളുകള്‍ എങ്ങനെയാണ് മുഖ്യമന്ത്രിയെ അപഹസിക്കാനാണെന്ന് ചിത്രീകരിക്കാനാകുക. അവര്‍ സര്‍ക്കാര്‍ ജീവനക്കാരായതുകൊണ്ടു മാത്രം വിമര്‍ശനങ്ങള്‍ പാടില്ലെന്ന് പറയാനാകുമോ? മുഖ്യമന്ത്രിയും വിമര്‍ശനത്തിന് അതീതമല്ലെന്ന കോടതിയുടെ നിരീക്ഷണം ഭരണാധികാരികള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളാന്‍ തയറാകണം. വിമര്‍ശനങ്ങളെ അടിച്ചൊതുക്കുന്ന രീതിയാണ് കേന്ദ്രത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ തുടരുന്നത്. ഇതിനു പ്രതിരോധം തീര്‍ക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളവും ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയും. ഇവര്‍ക്ക് മാതൃകയാകേണ്ട ഇടതുസര്‍ക്കാര്‍തന്നെ സമൂഹമാധ്യമവേട്ട നടത്തിയാല്‍ അതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈയടുത്ത് വൈദ്യുതി വകുപ്പില്‍ വകുപ്പ് മന്ത്രിയും സി.പി.എം അനുകൂല ജീവനക്കാരും തമ്മിലുളള തര്‍ക്കമെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയെറിയലിന് കാരണമായെങ്കിലും അതെല്ലാം ഭരണകക്ഷിക്കാര്‍ തമ്മിലുള്ള 'അപകീര്‍ത്തിപ്പെടുത്തല്‍' ആയതിനാല്‍ നടപടികളിലേക്കൊന്നും കടന്നില്ല എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago