HOME
DETAILS

വാക്‌സിന്‍ വില, ക്ഷാമം, ഗ്രാമീണ മേഖലയിലെ ലഭ്യതക്കുറവ്; കേന്ദ്ര നയത്തിനെതിരെ ചോദ്യ ശരവുമായി സുപ്രിം കോടതി

  
backup
May 31 2021 | 09:05 AM

national-supreme-court-grills-centre-on-vaccine-decisions-2021

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായ ചോദ്യങ്ങളുന്നയിച്ച് സുപ്രിം കോടതി. വാക്‌സിന്‍ വില, ക്ഷാമം, ഗ്രാമീണ മേഖലയിലെ ലഭ്യതക്കുറവ് തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍. പുതുക്കിയ വാക്‌സിന്‍ നയം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. പക്ഷേ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തത്. നിര്‍മിക്കുന്ന വാക്‌സിനുകളില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ബാക്കിയുള്ളത് സ്വകാര്യ ആശുപത്രികള്‍ക്കാണ് നല്‍കുന്നത്. ഇതിന്റെ യുക്തിയെന്താണ്-സുപ്രിംകോടതി ചോദിച്ചു.

45 വയസിന് മുകളിലുള്ളവരുടെ മരണനിരക്ക് കൂടിയതിനാലാണ് അവര്‍ക്ക് വാക്‌സിന് മുന്‍ഗണ നല്‍കിയത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ 18 മുതല്‍ 44 വയസ് പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടിയുണ്ടാകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയത് എന്തിനാണെന്ന് ചോദിച്ച കോടതി വാക്‌സിന് ഒരു രാജ്യം ഒരു വില എന്നത് നടപ്പാക്കാന്‍ കേന്ദ്രത്തിന് ബാധ്യതയില്ലേയെന്നും ആരാഞ്ഞു.

വാക്‌സിന്റെ കാര്യത്തില്‍ ഒരു ദേശീയ നയമുണ്ടോയെന്ന് കോടതി ചോദിച്ചു. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് പോലെ ടെന്‍ഡര്‍ വിളിക്കാമെന്നതാണോ സര്‍ക്കാര്‍ നയമെന്നും കേന്ദ്രത്തോട് സുപ്രിം കോടതി ആരാഞ്ഞു. ഭരണഘടനാ അനുച്ഛേദത്തില്‍ താന്‍ വായിച്ചത് ഇന്ത്യ ഒരു യൂണിയന്‍ ആണെന്നാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യാഥാര്‍ഥ്യമെന്തെന്ന് അറിയാമോ പാവപ്പെട്ടവര്‍ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

കൂടുതല്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും ഈ വര്‍ഷത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വ്യത്യസ്ത വിലക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago