HOME
DETAILS
MAL
ഇനി വേനല്‍ മഴ കുറയും ചൂട് കൂടും
backup
April 11 2023 | 03:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കൂടി വേനല്‍മഴ ലഭിക്കും. നാളെയോടെ മഴ കുറയാനും പകരം ചൂട് കൂടാനും സാധ്യതയുണ്ട്. എന്നാല്‍ വെള്ളിയാഴ്ച തെക്കന്കേരളത്തില് നേരിയ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി മധ്യതെക്കന്‍ കേരളത്തില്‍ വേനല്‍മഴ ശക്തമായിരുന്നു.
അതേസമയം, അടുത്ത അഞ്ച് ദിവസം രാജ്യമൊട്ടാകെ ചൂട് വര്‍ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. രാജ്യത്താകെ ഉണ്ടായ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നത്. ഉയര്‍ന്ന താപനില മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ കൂടുമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."