ഇന്ത്യയില്‍ 5ജി നടപ്പാക്കരുത്; ഹരജിയുമായി ജൂഹി ചൗള
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയില്‍. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി ഹരജി ഫയല്‍ ചെയ്തു.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹരജിയില്‍ പറയുന്നു.
സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങള്‍ എതിരല്ല. വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും, വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നും നെറ്റ് വര്‍ക്ക് ടവറുകളില്‍ നിന്നുമുള്ള റേഡിയോ വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഞങ്ങള്‍ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ
ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മതിയായ കാരണമുണ്ട്.' - ജൂഹി ചൗള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."