HOME
DETAILS

'ജെയ്‌നിനെ പോലെ സിസോദിയയേയും കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം' ; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

  
backup
June 02, 2022 | 6:30 AM

national-arvind-kejriwal-on-cases-against-delhi-ministers-2022

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഞങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന വിവരം തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സിസോദിയയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിച്ച 18 ലക്ഷം കുട്ടികളോട് ചോദിക്കുകയാണ്. മനീഷ് സിസോദിയ അഴിമതിക്കാരനാണോ. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ അദ്ദേഹം അറസ്റ്റാണോ പ്രതിഫലമാണോ അര്‍ഹിക്കുന്നത്- കെജ്‌രിവാള്‍ ചോദിച്ചു.

മൊഹല്ല ക്ലിനിക്കുകളും നടപ്പിലാക്കുകയും വാക്‌സിന്‍ ലഭ്യമാക്കുകയുമാണ് സത്യേന്ദ്രജയ്ന്‍ ചെയ്തത്. എന്നിട്ട് ഇപ്പോള്‍ അവരെ അഴിമതിക്കാരെന്നു വിളിക്കുന്നു. വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും അഴിമതിക്കാരാണോ'- അദ്ദേഹം ആവര്‍ത്തിച്ചു.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ചയാണ് ഇ.ഡി. സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ. 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago