'പുത്തനുടുപ്പുമിട്ട് പുസ്തക സഞ്ചിയും തൂക്കി നിങ്ങളെല്ലാം വീണ്ടും സ്‌കൂളിലെത്തുന്ന കാലം അതിവിദൂരമാവില്ല' : പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അക്ഷരമുറ്റത്തെ പതിവു കാഴ്ചകളില്ലാത്ത ഒരു അധ്യയനവര്‍ഷം കൂടി. കളിയാരവങ്ങളും ആര്‍ത്തു കരച്ചിലുകളും നിറകണ്ണുകളും കുട്ടിക്കുറുമ്പുകളുമില്ലാതെ ഇന്ന് പ്രവേശനോല്‍സവം. ആകെക്കൂടി ബഹളമായമാകേണ്ട സ്‌കൂല്‍ അങ്കണങ്ങള്‍ നിശബ്ദം. പകരം ജൂണ്‍ ഒന്നായ കുഞ്ഞുങ്ങള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ന് വീടകങ്ങളില്‍ അധ്യന വര്‍ഷത്തിന്റെ ആദ്യനാളിലേക്ക് കടക്കും.
കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് പ്രവേശനോല്‍സവം ഉദ്ഘാടനം. വെര്‍ച്വലായി മുഖ്യമന്ത്രി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. പൂമ്പാറ്റകളെ പോലെ പുത്തനുടുപ്പും ബാഗുമെടുത്ത് സ്‌കൂളുകളിലേക്ക് നിങ്ങളെത്തുന്ന കാലം അതിവിദൂരമല്ല. ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരുമായി നേരിട്ട് സംവദിക്കാന്‍ ഇത്തവണ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ശിവന്‍ കുട്ടി ആന്റണി രാജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."