മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു, വിഡിയോ…
ഇംഫാല്‍: ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചുമാറ്റി ഭരണകൂടം. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ മൂന്ന് ചര്‍ച്ചുകളാണ് അധികൃതര്‍ ചൊവ്വാഴ്ച പൊളിച്ചത്. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് നടപടി. 1974 മുതല്‍ നിലവിലുണ്ടായിരുന്ന ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നീ പള്ളികളാണ് അനധികൃത നിര്‍മാണത്തിന്റെ പേരില്‍ തകര്‍ത്തത്.വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്മേല്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ തകര്‍ത്തത്. കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പള്ളികള്‍ പൊളിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്.പള്ളികള്‍ തകര്‍ക്കപ്പെട്ടതിന് ശേഷം നിരവധി ക്രിസ്ത്യാനികളാണ് കെട്ടിടാവശിഷ്ടങ്ങളില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തിയത്.
Today 11th April 2023 during the break of dawn at around 2:00am the Evangelical Baptist Convention Church (EBCC) had be destructed by the Manipur Government
— Nampi Romeo Hansong (@Nampiromeo2021) April 11, 2023
With the given information it is said to believe that the Police's weren't allowing the church members to enter the church pic.twitter.com/QBXF6W4tgR
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."