സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
വാച്ചുകള്‍ ഇന്ന് സമയം നോക്കാനുള്ള വെറും ഒരു ഉപകരണം എന്നതിലുപരി ഫാഷന്‍ ഐക്കണായും സ്മാര്‍ട്ട് ഡിവൈസായും പരിണമിച്ചിരിക്കുകയാണ്. വിപണിയില്‍ പല ശ്രണിയിലുള്ള പല ഫീച്ചേഴ്‌സടങ്ങുന്ന നിരവധി സ്മാര്‍ട്ട് വാച്ചുകള്‍ ലഭ്യമാണ്. അതില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡിസ്‌പ്ലേ
സ്മാര്‍ട്ട് വാച്ചുകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ ഡിസ്‌പ്ലേ.
നിട്ട്‌സ് പരമാവധി കൂടിയ സ്മാര്‍ട്ട് വാച്ചുകള്‍ തെരഞ്ഞെടുക്കുക എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിട്ട്‌സ് വര്‍ധിക്കുന്നതിനനുസരിച്ച് സ്മാര്‍ട്ട് വാച്ചിന്റെ് ബ്രെറ്റ്‌നസ് വര്‍ധിക്കും. അത് കൊണ്ട് തന്നെ പുറത്തൊക്കെ ഒരുപാട് സഞ്ചരിക്കുന്നവരാണെങ്കില്‍ നിട്ട്‌സ് കൂടിയ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്.കൂടാതെ റെസലൂഷനും ക്ലാരിറ്റിയും കൂടിയ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതായത് പിക്ച്ചര്‍ പര്‍ ഇഞ്ച് കൂടിയ ഇത്തരം ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുത്താല്‍ മാത്രമെ നല്ല ക്ലാരിറ്റിയില്‍ ഫോട്ടോസും മറ്റും സ്മാര്‍ട്ട് വാച്ചുകളില്‍ കാണാന്‍ സാധിക്കൂ. ഇതിന് പുറമെ ഡിസ്‌പ്ലേയുടെ ടൈപ്പിനും സ്മാര്‍ട്ട് വാച്ചുകളെ സംബന്ധിച്ച് വളരെ പ്രാധാന്യമുണ്ട്. ഐ.പി.എസ് എല്‍.ഇ.ഡിയോ അമോ എല്‍.ഇ.ഡി ഡിസ്‌പ്ലേയോ ഉള്ള സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ വാങ്ങുമ്പോള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ബഡ്ജറ്റ് ഉണ്ടെങ്കില്‍ അമോ എല്‍.ഇ.ഡി ഡിസ്‌പ്ലേ തന്നെ തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം.
കൂടാതെ 40 മുതല്‍ 60 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഡിസ്‌പ്ലേയിലൂടെയുള്ള സ്‌ക്രോളിങ് കൂടുതല്‍ എളുപ്പമാവും. അതിനൊപ്പം അമോ എല്‍.ഇ.ഡി ഡിസ്‌പ്ലെ തെരെഞ്ഞെടുക്കുമ്പോള്‍ ഓള്‍ വേസ് ഓണ്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
ബില്‍ഡ് ക്വാളിറ്റി
സ്മാര്‍ട്ട് വാച്ചിന്റെ ബില്‍ഡ് അല്ലെങ്കില്‍ ഫ്രെയിം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. പ്ലാസ്റ്റിക്ക് അല്ലെങ്കില്‍ പോളി കാര്‍ബണേറ്റ് അല്ലെങ്കില്‍ മെറ്റാലിക്ക് കേസ്. മെറ്റാലിക്ക് കേസ് തെരഞ്ഞെടുത്താല്‍ സ്മാര്‍ട്ട് വാച്ചുകളുടെ ഡ്യൂറബിളിറ്റി വര്‍ധിക്കും. എന്നാല്‍ മെറ്റാലിക്ക് കേസില്‍ സ്‌ക്രാച്ചുകള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. ഭാരം കുറഞ്ഞ സ്മാര്‍ട്ട് വാച്ചുകളാണ് ആവശ്യമെങ്കില്‍ പോളി കാര്‍ബണേറ്റ് ഉപയോഗിച്ച് കൊണ്ടുള്ള സ്മാര്‍ട്ട് വാച്ചുകള്‍ തെരഞ്ഞെടുക്കലാകും ഉത്തമം. കൂടാതെ ഐ.പി റേറ്റിങ്ങും സ്മാര്‍ട്ട് വാച്ച് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.
കണക്ടിവിറ്റി
സ്മാര്‍ട്ട് വാച്ചുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ കണക്ടിവിറ്റി. ബ്ലൂടൂത്ത് വേര്‍ഷന്‍ കൂടിയ സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബ്ലൂടൂത്തിന്റെ വേര്‍ഷന്‍ കൂടുന്നതിനനുസരിച്ച് ബ്ലൂടൂത്ത് റേഞ്ച്, കണക്ഷന്‍ സ്പീഡ്, ബാറ്ററി ഉപയോഗം എന്നിവയൊക്കെ മെച്ചപ്പെടും.
മെമ്മറി ആന്‍ഡ് ഫൈന്‍ഡ് മൈ ഡിവൈസ്
ചില സ്മാര്‍ട്ട് വാച്ചുകളില്‍ ഇന്‍ ബില്‍ട്ട് മെമ്മറി ഉണ്ടാകും അതിനാല്‍ തന്നെ പാട്ടുകളും ഇമേജസുകളുമൊക്കെ സ്മാര്‍ട്ട് വാച്ചിനുള്ളില്‍ സേവ് ചെയ്യാന്‍ സാധിക്കും.
കൂടാതെ ഫൈന്‍ഡ് മൈ ഡിവൈസ് ഉള്‍പ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍ തെരഞ്ഞെടുത്താല്‍ വാച്ച് നഷ്ടപ്പെട്ടാലും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കും.
ഹെല്‍ത്ത് മോണിറ്ററിങ് ഫീച്ചേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മോഡ്
സ്മാര്‍ട്ട് വാച്ചുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ് സ്‌പോര്‍ട്‌സ് മോഡും ഹെല്‍ത്ത് മോണിറ്ററിങ് ഫീച്ചേഴ്‌സും.
കൃത്യതയോടെയുള്ള ഹെല്‍ത്ത് മോണിറ്ററിങ് ഫീച്ചേഴ്‌സും സ്‌പോര്‍ട്‌സ് മോഡും ലഭിക്കണമെങ്കില്‍ പ്രീമിയം സ്മാര്‍ട്ട് വാച്ചുകള്‍ തന്നെ വാങ്ങേണ്ടി വരും.ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് വാച്ചുകളില്‍ ഇത്തരം ഫീച്ചേഴ്‌സ് കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.
വാച്ച് ഫേസ്
വാച്ച് ഫേസുകളാണ് സ്മാര്‍ട്ട് വാച്ചുകളെ കൂടുതല്‍ മനോഹരമാക്കുന്നത്. പുതിയ വാച്ച് ഫേസുകള്‍ നമ്മുടെ വാച്ചിന് കൂടുതല്‍ പുതുമ നല്‍കുകയും അതിനെ ആകര്‍ഷകമാക്കുകയും ചെയ്യും. അതിനാല്‍ തന്നെ വാച്ച് ഫേസുകളുടെ എണ്ണം കൂടുതലുള്ള സ്മാര്‍ട്ട് വാച്ച് വാങ്ങുന്നത് നല്ലതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."