പ്രവാചകനെതിരെ പരാമര്‍ശം; അപലപനീയമെന്ന് ഖത്തര്‍, ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി അറബ് ലോകം. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖത്തര്‍ വിളിച്ചു വരുത്തി പ്രസ്താവന അപലപനീയമാണെന്ന് അറിയിച്ചു.
പരാമര്‍ശം അംഗീകരിക്കില്ലെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.പരാമര്‍ശം അറബ് ലോകത്ത് ചര്‍ച്ചയായതിന് പിന്നാലെ നുപൂര്‍ ശര്‍മ്മയെ ബിജെപി പ്രാഥമികാംഗ്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യ ബി.ജെ.പി നേതാക്കളുടെ പ്രസ്താവന തള്ളിയിട്ടുണ്ട്.പരാമര്‍ശത്തിനെതിരെ ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
#إلا_رسول_الله_يا_مودي.. موجة غضب في دول عربية رفضا لتغريدة مسيئة للنبي الكريم نشرها سياسي بارز مقرب لرئيس الوزراء الهندي ناريندرا مودي ودعوات لمقاطعة #الهند pic.twitter.com/OS8NriGGGg
— قناة الجزيرة (@AJArabic) June 4, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."