നിയമസഭയില്‍ നടക്കുന്നത് മോദി വിരുദ്ധ രാഷ്ട്രീയം മാത്രം; വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നത്: വി. മുരളീധരന്‍
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടുവന്നത്. ഭരണപക്ഷം പറയുന്നതെല്ലാം കേട്ട് കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തില്‍ എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
വാക്‌സീന്‍ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്നാണ്. പിന്നെ അത് ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നായി. വാക്സിന്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് ഒരു വ്യക്തതയുമില്ല. സ്വന്തം നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് ഈ പ്രമേയങ്ങളെന്നും വി മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."