HOME
DETAILS

കൂകിപ്പായും കെ വണ്ടി

  
backup
June 05 2022 | 19:06 PM

%e0%b4%95%e0%b5%82%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%86-%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

തൃക്കാക്കരയിൽ ഞങ്ങൾക്ക് കനത്ത തോൽവിയുണ്ടായെന്നും അതുകൊണ്ട് എന്തൊക്കെയോ തെറ്റുകൾ ഞങ്ങൾ തിരുത്തണമെന്നുമൊക്കെയാണ് ബൂർഷ്വാ പിന്തിരിപ്പൻ ശക്തികൾ പറയുന്നത്. അതങ്ങ് മനസ്സിൽ വച്ചാൽ മതി. തെറ്റെന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ തിരുത്താൻ. വേണമെങ്കിൽ അവർ തിരുത്തട്ടെ. ഞങ്ങളെ അതിനൊന്നും കിട്ടില്ല.
പിന്നെ തോൽവി. അതൊന്നും ഒരു തോൽവിയായി ഞങ്ങൾ കാണുന്നില്ല. ഇതിലും വലിയ തോൽവിയുണ്ടായാലും ഞങ്ങൾ പറഞ്ഞുനിൽക്കും. അതിനാവശ്യമായ കാപ്‌സ്യൂളുകളുണ്ട് ഞങ്ങളുടെ കൈയിൽ. കണ്ണൂരിലെ ഞങ്ങളുടെ കാപ്‌സ്യൂൾ ഫാക്ടറി നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്.


ഞങ്ങൾ ഇതുവരെ ജയിക്കാത്ത മണ്ഡലമാണ് തൃക്കാക്കര. അവിടെ ജയിക്കുമെന്നും അങ്ങനെ സെഞ്ചുറിയടിക്കുമെന്നുമൊക്കെ ഞങ്ങളുടെ നേതാക്കൾ പറഞ്ഞിരുന്നത് നേരാണ്. ജയിച്ചിരുന്നെങ്കിൽ ഈ ഭൂമിമലയാളത്തിൽ ഞങ്ങളെ പിന്നെ പിടിച്ചാൽ കിട്ടില്ലായിരുന്നു. എന്നുകരുതി അവർ പറഞ്ഞത് ജയിക്കുമെന്ന ഉറപ്പൊന്നുമല്ല. തോറ്റാൽ തന്നെ അത് നേരത്തെയും ഞങ്ങളുടെ സീറ്റല്ലല്ലോ എന്ന കാപ്‌സ്യൂൾ എടുത്തു പ്രയോഗിക്കാൻ ഞങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചതാണ്.


പിന്നെ അവർക്ക് ഭൂരിപക്ഷം കൂടിപ്പോയതാണോ നിങ്ങൾ ഞങ്ങൾക്കെതിരേ വലിയ കാര്യമായി പറയുന്നത്. അതിനുമുണ്ട് കാപ്‌സ്യൂളുകൾ. ഞങ്ങളുടെ എതിർസ്ഥാനാർഥിക്ക് അനുകൂലമായി സഹതാപതരംഗമുണ്ടാകുമെന്ന് പലരും നേരത്തെ തന്നെ പറഞ്ഞതല്ലേ. അതുണ്ടാവില്ലെന്നൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞത് നേരാണ്. അതു തെരഞ്ഞെടുപ്പ് സമയത്തല്ലേ. കാപ്‌സ്യൂളുകൾ സാഹചര്യങ്ങൾക്കനുസരിച്ച് പ്രയോഗിക്കാനുള്ളതാണ്. ഇപ്പോൾ ഞങ്ങളും പറയുന്നു അവിടെ സഹതാപതരംഗമുണ്ടായെന്ന്. സഹതാപമുണ്ടായാൽ എന്തും ചെയ്തുകളയുന്നവരാണല്ലോ കേരളീയർ.
പിന്നെ ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും അവിടെ മത്സരിക്കാതെ വോട്ട് മൊത്തം ഞങ്ങളുടെ എതിർസ്ഥാനാർഥിക്ക് ചെയ്തത് ഞങ്ങളുടെ കുറ്റമല്ലല്ലോ. ട്വന്റി ട്വന്റി മുതലാളിക്ക് ഒട്ടും കണ്ടുകൂടാത്തവനായിരുന്ന പി.ടി തോമസിന്റെ ഭാര്യയ്ക്ക് അവർ കൂട്ടത്തോടെ വോട്ട് ചെയ്തു എന്നുതന്നെ നിങ്ങൾ വിശ്വസിക്കണം. ആം ആദ്മി ഇടതുപക്ഷാഭിമുഖ്യമുള്ള പാർട്ടിയാണെന്നും അവരുടെ വോട്ട് ഞങ്ങൾക്കായിരിക്കുമെന്നുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞങ്ങൾ പറഞ്ഞിരുന്നു. അത് അന്നത്തെ കാപ്‌സ്യൂൾ. അവർ തനി ബൂർഷ്വാ വലതുപക്ഷ പാർട്ടിയാണെന്ന് ഇപ്പോൾ ഞങ്ങൾ പറയും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വിളിക്കാൻ.


മാത്രമല്ല, തെരഞ്ഞെടുപ്പ് തോൽക്കുമ്പോൾ പണ്ടു മുതൽ ഞങ്ങൾ പറഞ്ഞുപോരുന്ന മറ്റൊരു കാരണവുമുണ്ട്. ബി.ജെ.പി വോട്ട്. തൃക്കാക്കരയിൽ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞതു കണ്ടില്ലേ? അത് കിട്ടിയതുകൊണ്ടുകൂടിയാണ് ഞങ്ങളുടെ എതിർസ്ഥാനാർഥി ജയിച്ചത്.


അതായത് ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ ജയിക്കാത്തൊരു സീറ്റിൽ അവർ സഹതാപവോട്ടും ട്വന്റി ട്വന്റി, ആം ആദ്മി, ബി.ജെ.പി വോട്ടുകളും വാങ്ങി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. അല്ലാതെ അത് സർക്കാരിന് ജനസമ്മതി കുറഞ്ഞതുകൊണ്ടോ ജനങ്ങൾക്ക് ഞങ്ങളോട് എതിർപ്പുണ്ടായിട്ടോ ഒന്നുമല്ല. തോറ്റെങ്കിലും ഞങ്ങൾക്കും ഇത്തിരി വോട്ട് കൂടിയത് കണ്ടില്ലേ. ബി.ജെ.പിക്ക് കുറവു വന്ന വോട്ടുകളും ട്വന്റി ട്വന്റി, ആം ആദ്മി വോട്ടുകളും ഞങ്ങൾക്കും കിട്ടിക്കാണില്ലേ എന്ന് ചില പിന്തിരിപ്പൻ മൂരാച്ചികൾ ചോദിക്കുന്നുണ്ട്. അതു ശരിയല്ല. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളിൽ മനംമയങ്ങി പുതിയ ചിലർ ചെയ്തതാണ് ആ വോട്ട്.
വേറെ ചിലർ പറയുന്നുണ്ട് കെ റെയിലിനെതിരായ പ്രതിഷേധമാണ് ഞങ്ങൾക്ക് കനത്ത തോൽവി നൽകിയതെന്ന്. അതൊക്കെ വർഗശത്രുക്കളുടെ കുപ്രചാരണമാണ്. സത്യത്തിൽ കെ റെയിലിനു വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് തൃക്കാക്കരക്കാർ. കെ റെയിൽ ഇല്ലാത്തതിനാൽ കെ.വി തോമസിന് ഞങ്ങളുടെ സമ്മേളനസ്ഥലത്തേക്ക് നേരത്തെ എത്താനാവാതെപോയതോർത്ത് തൃക്കാക്കരക്കാർ സങ്കടപ്പെട്ടിട്ടുണ്ട്.


അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത് സർക്കാർ കെ റെയിൽ പദ്ധതി പുനഃപരിശോധിക്കണമെന്നും തെറ്റുകൾ തിരുത്തണമെന്നുമൊക്കെ പറയുന്നവർ പോയി പണി നോക്കട്ടെ. ഞങ്ങൾ ഒന്നും തിരുത്തില്ല. കെ റെയിൽ പദ്ധതിയിൽനിന്ന് പിന്മാറുകയുമില്ല. നിങ്ങൾ കണ്ടോളൂ, കെ റെയിൽ വണ്ടികൾ കേരളത്തിനു തെക്കുവടക്ക് കൂകിപ്പായുക തന്നെ ചെയ്യും.
മാഷില്ലെങ്കിൽ കാണാമായിരുന്നു
വലിയ നേതാക്കളൊക്കെ ഒരുപാട് ജനപിന്തുണയുള്ളവരും പാർട്ടി വിട്ടുപോയാൽ കൂടെ ചെല്ലാൻ ഒരുപാട് അനുയായികളുള്ളവരുമൊക്കെ ആണെന്നാണല്ലോ നമ്മൾ ധരിച്ചുവച്ചിരിക്കുന്നത്. നാട്ടുകാരുടെ ആ ധാരണ തന്നെയാണ് ഇപ്പറഞ്ഞ നേതാക്കളുടെ മുതൽക്കൂട്ട്. അതിന്റെ ബലത്തിലാണ് അവർക്ക് മറുകണ്ടം ചാടുമ്പോൾ അവിടെ സ്വീകാര്യത കിട്ടുന്നത്.
യു.ഡി.എഫിന് തുടർതോൽവിയുണ്ടായതിനെ തുടർന്ന് ചെറുതും വലുതുമായ കുറെ നേതാക്കൾ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിനൊപ്പം ചേർന്നിട്ടുണ്ട്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഒരേയൊരു ലക്ഷ്യം അധികാരം തന്നെയാണ്. അടുത്തകാലത്തൊന്നും അതു കിട്ടില്ലെന്നുറപ്പായാൽ കിട്ടുന്ന സ്ഥലം നോക്കിപ്പോകും. കാട്ടിൽ വെള്ളം കിട്ടാതാകുമ്പോൾ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് കണ്ടിട്ടില്ലേ. അത്രയേയുള്ളൂ കാര്യം.


അടുത്തകാലത്ത് കോൺഗ്രസിൽനിന്ന് മറുകണ്ടം ചാടിയവരിൽ ഏറ്റവും പ്രമുഖൻ കെ.വി തോമസ് മാഷാണ്. ഒരുകാലത്ത് ലീഡറുടെ വലംകൈയും എം.പിയും കേന്ദ്ര മന്ത്രിയും കോൺഗ്രസിന്റെ ഡൽഹിയിലെ വലിയ സമിതികളിൽ അംഗവുമൊക്കെയായിരുന്നയാൾ മോശക്കാരനാവാൻ പറ്റില്ലല്ലോ.
തോമസ് മാഷിന്റെ ശക്തികേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ജില്ലയാണ് എറണാകുളം. അവിടെ കോൺഗ്രസിൽ ആദ്യവാക്കും അവസാനവാക്കും മാഷാണെന്നും ചിലർ പറഞ്ഞുനടന്നിരുന്നു. അങ്ങനെയുള്ള മാഷിന് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ ചുരുങ്ങിയത് 10,000 പേരെയെങ്കിലും സ്വാധീനിക്കാനാവുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണല്ലോ മാഷ് വലിയ ജനനേതാവാണെന്ന് പലരും ആരോപിക്കുന്നത്.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മാഷ് എൽ.ഡി.എഫിനൊപ്പം പ്രചാരണത്തിനിറങ്ങിയപ്പോൾ തന്നെ എല്ലാവരും കരുതിയതാണ്, മാഷവിടെ തകർക്കുമെന്ന്. തകർത്തു. ശരിക്കും തകർത്തു.
അതറിയണമെങ്കിൽ ഇടതുമുന്നണി സ്ഥാനാർഥിക്കു കിട്ടിയ വോട്ട് നോക്കിയാൽ മതി. കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും 2021ൽ കിട്ടിയതിനേക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾ കൂടുതൽ കിട്ടിയിട്ടുണ്ട്. മാഷ് കൊണ്ടുവന്ന വോട്ടുകൾ കൂടി ചേർന്നതാണ് ഈ കണക്ക്.
മാഷ് കൂടെയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എൽ.ഡി.എഫിന്റെ അവസ്ഥയെന്ന് ഓർത്തുനോക്കൂ. ഇപ്പോൾ കിട്ടിയതിൽ 10,000 വോട്ടെങ്കിലും കുറയുമായിരുന്നു. അതായത് 2021ൽ കിട്ടിയതിനേക്കാൾ 8,000 വോട്ടിന്റെ കുറവ്. ഇരട്ടച്ചങ്കുള്ളൊരു മുന്നണിക്ക് ഇതിൽപരം ഒരു നാണക്കേടുണ്ടാകുമായിരുന്നില്ല. ആ നാണക്കേടിൽനിന്നാണ് മാഷ് മുന്നണിയെ രക്ഷപ്പെടുത്തിയെടുത്തത്.
അതുകൊണ്ട് മാഷിനെ എ.കെ.ജി സെന്റർ കാര്യമായി തന്നെ പരിഗണിക്കണം. പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം കോൺഗ്രസിലേക്കു തന്നെ തിരിച്ചുപോയേക്കും. പിന്നെ വികസനത്തോട് വലിയ ഇഷ്ടമുള്ള നേതാവുകൂടിയാണ് അദ്ദേഹം. നരേന്ദ്രമോദിയുടെ വികസനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ബി.ജെ.പിയിലേക്കു പോയേക്കാനുമിടയുണ്ട്. ഇത്ര ജനസമ്മതനായൊരു നേതാവ് വിട്ടുപോകുന്നത് ഇടതുമുന്നണിക്ക് വലിയ നഷ്ടമായി
രിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago