HOME
DETAILS
MAL
വിദ്യാര്‍ഥി പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു
backup
August 21 2016 | 21:08 PM
പൊന്നാനി: വെളിയംകോട് ജുമുഅത്ത് പള്ളിയുടെ കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വെളിയംകോട് എറാട്ടയില്‍ റഷീദിന്റെ മകന്‍ ഇബ്രാഹിം ഫസല്‍ (10 ) ആണ് കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചത് . ഉമരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കുളത്തിന്റെ പടിയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി കരയ്‌ക്കെത്തിക്കുകായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റംല. സഹോദരങ്ങള്‍: റിയ, റിദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."