പ്രെഫ. എസ്.എ.ആര് ഗീലാനിയുടെ മുഖത്ത് തുപ്പി; ഇതായിരുന്നു ബി.ജെ.പി വക്താവിലേക്കുള്ള നൂപുര്‍ ശര്‍മയുടെ ആദ്യ ചവിട്ടു പടി
പ്രവാചന നിന്ദ നടത്തിയ നുപുര്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്തു അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിഷേധത്തില്‍ നിന്ന് തല്ക്കാലം മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഡല്‍ഹി സര്‍വകലാശാലയിലെ ആര്.എസ്.എസ് നേതാവായിരുന്ന നുപുര്‍ ശര്‍മ എങ്ങനെയാണ് ബി.ജെ.പി വക്താവായതെന്ന് അറിയുമോ. വെറുമൊരു സാമൂഹികവിരുദ്ധയെന്ന് വിശേഷിപ്പിച്ച ഇവര്‍ ബി.ജെ.പിക്ക് യഥാര്‍ത്ഥത്തില്‍ ആരാണ്?
1985ല്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനനം. പിതാവ് ഡോ. വിനയ് ശര്‍മ. ഡല്‍ഹി പബ്ലിക് സ്കൂളില്‍ പഠിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം. പിന്നീട് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് എല്‍എല്‍എം. കോളജ്കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവം. ഡല്‍ഹി സര്‍വകലാശാല പ്രസിഡന്റായിരുന്നു.
ഒരിക്കല്‍ സര്‍വകലാശാലയില്‍ നടത്തിയ കശ്മിര് സെമിനാറില്‍ പ്രസംഗിക്കാനെത്തിയത് അവിടുത്തെ അധ്യാപകനായ എസ്.എ.ആര് ഗിലാനിയാണ്. സെമിനാര്വേദിയിലേക്ക് എബിവിപിക്കാരുമായി ഇരച്ചെത്തിയ നൂപുര്‍, ഗിലാനിക്കെതിരേ ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. ഗീലാനി സംസാരിച്ചുകൊണ്ടിരിക്കെ വേദിയില്‍ കയറി നൂപുര്‍ ശര്‍മ ഗിലാനിയുടെ മുഖത്ത് തുപ്പി.
അന്നേ ദിവസം വൈകുന്നേരം നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ അധ്യാപകന്റെ മുഖത്ത് തുപ്പിയതില്‍ മാപ്പു പറയുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു നുപുര്‍ ശര്‍മയുടെ മറുപടി.
'ഞാന്‍ മാപ്പ് പറയാന്‍ പോകുന്നില്ല... എന്തിനുവേണ്ടി?' നുപുര്‍ പരിഹസിച്ചു. 'ഞാന്‍ ഒരു നിലപാട് എടുക്കുന്നു. രാജ്യം മുഴുവന്‍ അവന്റെ മുഖത്ത് തുപ്പണം. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ ആരാണ് അയാളെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത്?'' അവര്‍ പൊട്ടിത്തെറിച്ചു. ഈ മറുപടിയായിരുന്നു ബി.ജെ.പിയുടെ നേതൃനിരയിലേക്ക് നൂപുറിനെ എത്തിച്ചത്. അന്ന് മുതല്‍ ബി.ജെ.പി കൊണ്ടാടുന്ന നേതാവാണ് നൂപുര്‍. പാര്‍ട്ടിയുടെ വക്താവ് പദവി വരെ അവര്‍ എത്തി.
ടെക് ഫോര്‍ ഇന്ത്യ യൂത്ത് അംബാസിഡര്‍, ബി.ജെ.പി യൂത്ത് വിങ്ങിന്റെ നാഷണല്‍ എക്സിക്യൂട്ടിവ് മെംബര്‍, ഡല്‍ഹി ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ 2009 പ്രത്യേക എഡിഷനില്‍ ഗസ്റ്റ് എഡിറ്ററായിരുന്നു. 2015 തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരേ മല്‍സരിച്ചു തോറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."