പ്രവാചക നിന്ദ: ഇന്ത്യയില്‍ ചാവേറാക്രമണം നടത്തുമെന്ന് അല്‍ഖാഇദ ഭീഷണി- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ഇന്ത്യയില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് അല്‍ ഖാഇദ ഭീഷണി. മുംബൈ, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് പുറത്തു വന്നിട്ടുണ്ട്.
ഡല്‍ഹിയിലെയും ബോംബെയിലെയും യു.പിയിലെയും ഗുജറാത്തിലെയും കാവി തീവ്രവാദികള്‍ അവരുടെ അവസാനത്തിനായി കാത്തിരിക്കുക. അവര്‍ക്ക് അവരുടെ വീടുകളിലോ സൈനിക കേന്ദ്രങ്ങളിലോ അഭയം കണ്ടെത്താനാകില്ല. പ്രവാചക നിന്ദക്കെതിരെ പ്രതികാരം ചെയ്തില്ലെങ്കില്‍ നമ്മുടെ അമ്മാര്‍ നമ്മെ തള്ളിപ്പറയട്ടെ.
പ്രവാചകനെ അപമാനിച്ചവര്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കളുമായി ഞങ്ങള്‍ പൊട്ടിത്തെറിക്കും. ഒരുതരത്തിലുമുള്ള സഹതാപവും സംരക്ഷണവും അവര്‍ അര്‍ഹിക്കുന്നില്ല. മാപ്പെന്ന വാക്കുകൊണ്ടോ ഖേദപ്രകടനം കൊണ്ടോ ഈ വിഷയം അവസാനിക്കുകയില്ലെന്നും അല്‍ ഖാഇദയുടെ ഭീഷണി പ്രസ്താവനയില്‍ പറയുന്നു.
തെഹ്‌രികെ താലിബാന്‍ പാകിസ്താനും ഇന്ത്യയില്‍ ആക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്. കര്‍ണാടയിലെ ഹിജാബ് വിഷയത്തിലും അല്‍ഖാഇദ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."