പി.എൻ വൈശാഖും ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയിൽ
ന്യൂഡൽഹി
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായി പി.എൻ വൈശാഖിനെ തെരഞ്ഞടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഔട്ട്‌റീച്ച് സെല്ലിന്റെ ചെയർമാനായും തെരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമാണ് പി.എൻ വൈശാഖ്. തൃശൂർ ജില്ലയിൽനിന്നുള്ള ആദ്യത്തെ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് സെക്രട്ടറിയാണ്. രമ്യാ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ നേരത്തേയുണ്ടായിരുന്ന മലയാളികൾക്ക് പുറമെ വൈശാഖും ചാണ്ടി ഉമ്മനും മാത്രമാണ് കേരളത്തിൽനിന്ന് പുതുതായി ഭാരവാഹി പട്ടികയിൽ ഇടംനേടിയത്.
തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി പ്രതിനിധി, യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി, വടക്കാഞ്ചേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ വൈശാഖ് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സന്ധ്യ വൈശാഖ്. മക്കൾ: ആദിദേവ്, വാസുദേവ്. വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റുമായിരുന്ന പി.വി നാരായണസ്വാമിയുടെയും സായിബാലയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."