ട്രൂകോളര്‍ ഉപയോഗിക്കുന്നവരാണോ? ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെടാം, ഉടന്‍ ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്യൂ
ട്രൂകോളര്‍ ഉപയോഗിക്കുന്നവരാണോ? ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെടാം
കൂടുതല്‍ പേരും ഫോണില്‍ ഇസ്റ്റാള്‍ ചെയ്തുവച്ചിരിക്കുന്ന ആപ്പാണ് ട്രൂ കോളര്‍. പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകളും മെസേജുകളും ആരുടേതാണെന്ന് തിരിച്ചറിയാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്തിടെ ട്രൂ കോളറിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ ഫോണ്‍ ഡാറ്റകള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ബഹുഭൂരിപക്ഷം പേരും പല ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്ത് ശേഷം പിന്നീട് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കാതെ അലൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നവരാണ്. എന്നാല്‍ ആപ്പുകള്‍ ചില അനുവാദങ്ങള്‍ ചോദിക്കുന്നത് നിര്‍ദോഷകരമല്ല എന്ന് വിചാരിച്ച് എല്ലാത്തിനും അനുവാദം കൊടുത്താല്‍ സ്വകാര്യത നഷ്ടപ്പെട്ടവരായി നാം മാറും എന്നതാണ് സത്യം. ആപ്പുകള്‍ സ്വീകരിക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം.
ചൈനയുടെ 54 ആപ്പുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇന്ത്യ നിരോധിച്ചത് ഇയ്യിടെയാണ്. 2020 ന് ശേഷം 385 ചൈനീസ് ആപ്പുകളാണ് ഇന്ത്യ ഇത്തരത്തില്‍ നിരോധിച്ചത് എന്ന് കാണുമ്പോള്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായി ആപ്പുകള്‍ മാറുന്നു എന്നതിന്റെ തെളിവാണ്. കോടിക്കണക്കിനാളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയില്‍ വ്യക്തി സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട മേഖലയായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മാറിയിരിക്കുന്നു.
ഇത്തരത്തില്‍ നിങ്ങളുടെ വിവരങ്ങള്‍ ട്രൂകോളര്‍ വഴി നിങ്ങളുടെ ഫോണിലെ ഡാറ്റകള്‍ ചോര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പ്രതിവിധിയുണ്ട്. ആപ്പ് അണ്‍ഇസ്റ്റാള്‍ ചെയ്തതുകൊണ്ട് കാര്യമില്ല കാരണം നിങ്ങളുടെ ഡാറ്റകള്‍ ട്രൂകോളര്‍ സേവ് ചെയ്യുന്നുണ്ടാകും. അതേസമയം അവരുടെ കയ്യിലുള്ള ഡാറ്റകള്‍ നമുക്ക് ഡിലീറ്റ് ചെയ്യാനാകും. എങ്ങനയെന്ന് നോക്കാം.
- ട്രൂകോളര്‍ ആപ്പ് തുറന്ന് സെറ്റിങ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്നും പ്രൈവസി സെന്റര്‍ സെലക്ട് ചെയ്യുക
- ശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് restrict processing my data ക്ലിക്ക് ചെയ്ത് യെസ് കൊടുക്കുക. ഇതോടെ നിങ്ങളുടെ ഫോണില്‍ നിന്ന് ഡാറ്റ ഹാക്ക് ചെയ്യുന്നത് നിര്‍ത്താനാകും.
ഇനി നിങ്ങളുടെ ഫോണില്‍ നിന്ന് ഡാറ്റ ഹാക്ക് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവ നിര്‍ത്താന്‍ ഗൂഗിളില്‍ unlist phonenumber സെലക്ട് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ (country code) ഉള്‍പ്പടെ ടൈപ്പ് ചെയ്ത ശേഷം unlist ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
warnig for truecaller users
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."