ഹിറ്റ്ലര്‍ നിര്‍മ്മിച്ച വിഷവാതക അറകള്‍ കൂടി പണിതാല്‍ മോദി ഹിറ്റ്ലറിന് തുല്യമാകും; നെഹ്റു-ഗാന്ധി വംശത്തെ നശിപ്പിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന്: ശിവസേന
മുംബൈ: രാഹുല്‍ ഗാന്ധിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രമായ 'സാമ്‌ന'. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മരണകള്‍ മായ്ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. നെഹ്റു-ഗാന്ധി വംശത്തെ നശിപ്പിക്കാനും കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ശിവസേന ആരോപിച്ചു.
ബി.ജെ.പിയുടേത് വിലകുറഞ്ഞ ശക്തി പ്രകടനം മാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ''ആരുടെയും കോളറില്‍ പിടിക്കാന്‍'' കഴിയുമെന്ന് കാണിക്കാനുള്ളതാണ്. ഇത് അധികാരത്തിന്റെ അഹങ്കാരമാണെന്നും ലേഖനത്തില്‍ പറയുന്നു.
എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍ നിര്‍മ്മിച്ച വിഷവാതക അറകള്‍ കൂടി പണിതാല്‍ മോദി ഹിറ്റ്ലറിന് തുല്യമാകും. ഇന്ന് രാഹുലും സോണിയ ഗാന്ധിയുമാണെങ്കില്‍, നാളെ ഇത് ആര്‍ക്കും സംഭവിക്കാമെന്നും ലേഖനത്തില്‍ പറയുന്നു.
ശിവസേന, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്വാദി പാര്‍ട്ടി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തുടങ്ങിയ പാര്‍ട്ടികള്‍ ഇഡിയുടെ നിരീക്ഷണത്തിലാണെങ്കിലും, ഒരു ബിജെപി രാഷ്ട്രീയക്കാരനെ ഏജന്‍സി ഒരിക്കലും റെയ്ഡ് ചെയ്യുന്നതായി കാണുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."